സൗദിയിൽ ഇന്ന് കോവിഡ് സ്‌ഥിരീകരിച്ചത് 1,077 പേർക്ക്; മരണം 16

By News Desk, Malabar News
Representational image
Ajwa Travels

റിയാദ്: സൗദി അറേബ്യയിൽ ഇന്ന് 1,077 പേർക്ക് കോവിഡ് സ്‌ഥിരീകരിച്ചു. രാജ്യത്ത് ചികിൽസയിൽ ഉണ്ടായിരുന്നവരിൽ 906 പേർ രോഗമുക്‌തരായി. ഇന്ന് റിപ്പോർട് ചെയ്‌തത്‌ 16 മരണങ്ങളാണ്. ഇതോടെ രാജ്യത്തെ ആകെ മരണസംഖ്യ 7,553 ആയി.

രാജ്യത്ത് ഇതുവരെ റിപ്പോർട് ചെയ്‌ത കോവിഡ് ബാധിതരുടെ എണ്ണം 4,64,780 ആണ്. ഇവരിൽ രോഗമുക്‌തരുടെ എണ്ണം 4,46,960 ആയി ഉയർന്നു. രാജ്യത്ത് നിലവിൽ ചികിൽസയിൽ ഉള്ളവരുടെ എണ്ണം 10,267 ആണ്. ഇതിൽ 1,562 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്‌തികരമാണ്. രാജ്യത്തെ കോവിഡ് മുക്‌തി നിരക്ക് 96.2 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു.

Must Read: ലക്ഷദ്വീപിലേക്കുള്ള ചരക്കു നീക്കം പൂർണമായും മംഗലാപുരത്തേക്ക്; ആറ് നോഡല്‍ ഓഫിസർമാരെ നിയോഗിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE