പൊതു ഇടങ്ങളിൽ ജോലി ചെയ്യുന്നവര്‍ക്ക് വാക്‌സിനേഷൻ നിർബന്ധമാക്കി സൗദി അറേബ്യ

By News Desk, Malabar News
saudi covid
Representational image
Ajwa Travels

റിയാദ്: പൊതു ഇടങ്ങളിൽ തൊഴിലെടുക്കുന്ന എല്ലാവർക്കും സൗദി അറേബ്യയില്‍ കോവിഡ് വാക്‌സിനേഷൻ നിർബന്ധമാക്കി. രാജ്യത്ത് കോവിഡ് വ്യാപനം തടയുന്നതിനാവശ്യമായ മുന്‍കരുതല്‍ നടപടികള്‍ കൈക്കൊള്ളുന്ന ഉപദേശക സമിതി സമര്‍പ്പിച്ച നിര്‍ദ്ദേശങ്ങളുടെ അടിസ്‌ഥാനത്തിലാണ് നടപടി.

ഹോട്ടലുകള്‍, റസ്‌റ്റോറന്റുകള്‍, ബാര്‍ബര്‍ ഷോപ്പുകള്‍, ബ്യൂട്ടി പാര്‍ലറുകള്‍, ജിംനേഷ്യം, കായിക കേന്ദ്രങ്ങള്‍ എന്നീ മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്കാണ് വാക്‌സിന്‍ നിര്‍ബന്ധമാക്കിയത്. അറബ് മാസം ശവ്വാല്‍ ഒന്ന് മുതല്‍ ഈ മേഖലകളിലുള്ള ജീവനക്കാര്‍ക്ക് വാക്‌സിന്‍ സ്വീകരിക്കാതെ ജോലിയില്‍ പ്രവേശിക്കാന്‍ കഴിയില്ല.

വാക്‌സിന്‍ എടുക്കാത്തവര്‍ക്ക് ഓരോ ആഴ്‌ചയിലും കോവിഡ് നെഗറ്റീവ് പിസിആര്‍ റിപ്പോര്‍ട് നിര്‍ബന്ധമാണെന്നും ബന്ധപ്പെട്ട മന്ത്രാലയങ്ങള്‍ വ്യക്‌തമാക്കി. പബ്ളിക് ട്രാന്‍സ്‌പോര്‍ട്ട് കമ്പനികളിലെ ജീവനക്കാര്‍ക്കും സമാന രീതിയിലുള്ള നിര്‍ദ്ദേശം കഴിഞ്ഞ ദിവസം പുറപ്പെടുവിച്ചിരുന്നു.

National News: രാജ്യത്ത് നാളെ ഭാരത്ബന്ദ്; കർഷക സംഘടനകൾ നേതൃത്വം നൽകും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE