ഇന്ത്യയിലേക്കുള്ള വിമാന സർവീസുകൾ സൗദി നിർത്തിവച്ചു

By Desk Reporter, Malabar News
Saudi-Arabia_2020-Sep-23
Representational Image
Ajwa Travels

റിയാദ്: കോവിഡ് കേസുകളുടെ എണ്ണം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ഇന്ത്യയിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ നിർത്തിവച്ച് സൗദി അറേബ്യ. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഇന്ത്യയിൽ നിന്ന് സൗദിയിലേക്കും തിരിച്ചുമുള്ള യാത്രാ വിമാനങ്ങൾ സർവീസ് നടത്തില്ലെന്ന് സൗദി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു. വിലക്ക് താത്കാലികമാണെന്ന് സൗദി വ്യക്തമാക്കി. ഇന്ത്യയെ കൂടാതെ ബ്രസീൽ, അർജന്റീന എന്നീ രാജ്യങ്ങളുമായുള്ള സർവീസുകളും സൗദി താത്കാലികമായി നിർത്തിവെച്ചു.

കോവിഡിന്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ യാത്രാ നിരോധനം മാറി പ്രവാസികൾ സൗദിയിലേക്ക് മടങ്ങാനിരിക്കെയാണ് വീണ്ടും യാത്രാവിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. വിസാ കാലാവധി സൗദി നീട്ടി നൽകുമെന്ന പ്രതീക്ഷയിലാണ് പ്രവാസികൾ.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE