രാജ്യാന്തര യാത്രാനിരോധനം നീക്കാന്‍ സൗദി അറേബ്യ

By Trainee Reporter, Malabar News
Saudia-Airlines_Malabar News
Representational image
Ajwa Travels

റിയാദ്: കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ രാജ്യാന്തര യാത്രാനിരോധനം പിന്‍വലിക്കാന്‍ സൗദി അറേബ്യ. രാജ്യത്ത് ഏര്‍പ്പെടുത്തിയ വ്യോമഗതാഗത നിയന്ത്രണങ്ങള്‍ സെപ്റ്റംബര്‍ 15 മുതല്‍ ഭാഗികമായി നീക്കം ചെയ്യുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 2021 ജനുവരി 1 മുതല്‍ നിയന്ത്രണങ്ങള്‍ പൂര്‍ണമായും പിന്‍വലിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. കോവിഡ് വ്യാപന സാഹചര്യത്തില്‍ മാര്‍ച്ചിലാണ് സൗദിയില്‍ രാജ്യാന്തര യാത്രാനിരോധനത്തിന് വിലക്കേര്‍പ്പെടുത്തിയത്.

Read also: യുഎഇ: സന്ദര്‍ശക വിസക്കാരുടെ സൗജന്യ കാലാവധി അവസാനിച്ചു

നാളെ മുതല്‍ വിസയും റീ എന്‍ട്രി വിസയും സാധുവായവര്‍ക്ക് സൗദിയില്‍ പ്രവേശനം അനുവദിക്കും. റീ എന്‍ട്രി വിസയില്‍, സൗദിയില്‍ നിന്ന് സ്വദേശത്തേക്ക് പോയവര്‍ക്ക് രാജ്യത്തേക്ക് മടങ്ങിയെത്താം. തൊഴില്‍ വിസക്കാര്‍ക്കും സന്ദര്‍ശക വിസക്കാര്‍ക്കും ചൊവ്വാഴ്‌ച മുതല്‍ സൗദിയില്‍ മടങ്ങിയെത്താം. സൗദിയില്‍ തിരിച്ചെത്തുന്നവരെല്ലാം കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നും മന്ത്രാലയം അറിയിച്ചു. പ്രവേശന കവാടത്തിലെത്തുന്നതിന് 48 മണിക്കൂര്‍ മുന്‍പ് ലഭ്യമാക്കിയ രേഖയാണ് ഹാജരാകേണ്ടത്.

Read also: ഷാര്‍ജ; ഇന്റര്‍സിറ്റി ബസ് സര്‍വീസുകള്‍ നാളെ മുതല്‍ പുനഃരാരംഭിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE