ഷാര്‍ജ; ഇന്റര്‍സിറ്റി ബസ് സര്‍വീസുകള്‍ നാളെ മുതല്‍ പുനഃരാരംഭിക്കും

By Team Member, Malabar News
Malabarnews_sharja bus services
Representational image
Ajwa Travels

ഷാര്‍ജ : കോവിഡ് സുരക്ഷാ മാനദണ്ഡങ്ങളുടെ ഭാഗമായി നിര്‍ത്തിവച്ചിരുന്ന ഇന്റര്‍സിറ്റി ബസുകള്‍ ഷാര്‍ജയില്‍ നാളെ മുതല്‍ വീണ്ടും സര്‍വീസ് പുനഃരാരംഭിക്കും. എല്ലാ വിധത്തിലുള്ള സുരക്ഷാ മുന്‍കരുതലുകളും എടുത്തു കൊണ്ടായിരിക്കും ബസുകള്‍ സര്‍വീസ് നടത്തുക. സെപ്റ്റംബര്‍ 15 മുതല്‍ സര്‍വീസ് നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ് എന്ന് അധികൃതര്‍ അറിയിച്ചിരുന്നു. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കഴിഞ്ഞ ഏപ്രില്‍ മുതലാണ് ഷാര്‍ജയില്‍ ഇന്റര്‍സിറ്റി ബസുകളുടെ സര്‍വീസ് നിര്‍ത്തി വച്ചിരുന്നത്. ഒപ്പം തന്നെ ജുബൈല്‍ ബസ് സ്റ്റേഷനും ഏപ്രില്‍ മുതല്‍ അടച്ചിട്ടിരിക്കുകയായിരുന്നു. ബസ് സര്‍വീസുകള്‍ ആരംഭിക്കാന്‍ തീരുമാനിച്ചതോടെ നാളെ തന്നെ ജുബൈല്‍ ബസ് സ്റ്റേഷനും തുറക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

യാത്ര ചെയ്യുന്ന എല്ലാ ആളുകളുടെയും പൂര്‍ണ്ണമായ സുരക്ഷ ഉറപ്പാക്കിക്കൊണ്ട് ആയിരിക്കും ബസുകള്‍ സര്‍വീസ് നടത്തുക എന്ന് ഷാര്‍ജ എമെര്‍ജെന്‍സി ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി അറിയിച്ചു. ബസുകളില്‍ ആകെ ശേഷിയുടെ 50 ശതമാനം ആളുകളെ മാത്രമേ യാത്ര ചെയ്യാന്‍ അനുവദിക്കുകയുള്ളൂ. ഒപ്പം തന്നെ എല്ലാ യാത്രക്കാരുടെയും ശരീര ഊഷ്മാവ് യാത്രക്ക് മുന്‍പ് പരിശോധിക്കും. കോവിഡ് ലക്ഷണങ്ങള്‍ ഉള്ള ആളുകളെ യാത്ര ചെയ്യാന്‍ അനുവദിക്കുകയില്ല. കൂടാതെ യാത്രയില്‍ ഉടനീളം മാസ്‌ക് ധരിക്കേണ്ടതും അനിവാര്യമാണ് എന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ബസുകളില്‍ യാത്രക്കാര്‍ സാമൂഹിക അകലം പാലിക്കുന്നതിനായി സ്റ്റിക്കറുകള്‍ പതിച്ചിട്ടുണ്ടാകും. കൂടാതെ സാനിറ്റൈസറുകള്‍ ബസുകളില്‍ ഉറപ്പാക്കും. ഓരോ ട്രിപ്പ് കഴിയുമ്പോഴും ബസുകള്‍ പൂര്‍ണ്ണമായും അണുവിമുക്തമാക്കിയതിന് ശേഷം മാത്രമേ അടുത്ത ട്രിപ്പ് പോകുകയുള്ളു എന്നും അധികൃതര്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE