സൗദിയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും കോവിഡ് ബാധിതര്‍ 300ല്‍ താഴെ

By News Desk, Malabar News
Ajwa Travels

റിയാദ്: സൗദിയില്‍ ഇന്ന് 224 പേര്‍ക്ക് പുതുതായി കോവിഡ് സ്‌ഥിരീകരിച്ചു. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് കോവിഡ് ബാധിതരുടെ എണ്ണം 300ല്‍ താഴെ രേഖപ്പെടുത്തുന്നത്. 24 മണിക്കൂറിനിടെ 19 കോവിഡ് മരണങ്ങളാണ് സൗദിയില്‍ റിപ്പോര്‍ട്ട് ചെയ്‌തത്.

489 പേര്‍ കഴിഞ്ഞ ദിവസം രോഗമുക്‌തി നേടി. നിലവില്‍ 6107 കേസുകളാണ് രാജ്യത്തുള്ളത്. ഇവരില്‍ 785 പേരുടെ നില ഗുരുതരമായി തുടരുന്നു. ഇതോടെ സൗദിയില്‍ ആകെ കോവിഡ് ബാധിതര്‍ 355258 ആയി. മരണസംഖ്യ 5780 ഉം രോഗമുക്‌തി നേടിയവര്‍ 343371 ഉം ആണ്. കഴിഞ്ഞ ദിവസം മാത്രം 36558 കോവിഡ് പരിശോധനകള്‍ നടത്തി. ഇതോടെ സൗദിയില്‍ ഇതുവരെ 925,5,204 കോവിഡ് ടെസ്‌റ്റുകള്‍ പൂര്‍ത്തിയായി.

National News: ‘ഫൈവ് സ്‌റ്റാർ സംസ്‌കാരം ഉപേക്ഷിക്കാതെ കോൺഗ്രസിന് രക്ഷയില്ല’; ഗുലാം നബി ആസാദ്

പ്രതിദിന കണക്ക് 300 നു താഴേക്ക് വരുന്നത് ഈ ആഴ്‌ച ഇതു നാലാം തവണയാണ്. വെള്ളിയാഴ്‌ച 286 ഉം ബുധനാഴ്‌ച 290 ഉം ഇന്നലെ 221ഉം ആയിരുന്നു കോവിഡ് സ്‌ഥിരീകരിച്ചവരുടെ എണ്ണം. റിയാദ് 71, മദീന 40, മക്ക 30, അല്‍ഖസീം 24, കിഴക്കന്‍ പ്രവിശ്യ 20, നജ്റാന്‍ 12, അസീര്‍ 12, തബൂക്ക് 5, ജിസാന്‍ 3, ഹായില്‍ 3, അല്‍ജൗഫ് 2, വടക്കന്‍ മേഖല 1, അല്‍ബാഹ 1 എന്നിങ്ങനെയാണ് ഇന്നത്തെ കോവിഡ് കണക്കുകള്‍.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE