വാക്‌സിനേഷൻ; സൗദിയിൽ ഇതുവരെ വിതരണം ചെയ്‌തത്‌ 4 കോടിയിലേറെ ഡോസ്

By Team Member, Malabar News
saudi News
Ajwa Travels

റിയാദ്: സൗദിയിൽ ഇതുവരെ വിതരണം ചെയ്‌ത കോവിഡ് വാക്‌സിൻ ഡോസുകൾ 4 കോടി കടന്നു. രോഗവ്യാപനം ഒഴിവാക്കുന്നതിനായി വാക്‌സിനേഷൻ പുരോഗമിക്കുന്ന സൗദിയിൽ ഇതുവരെ 4.1 കോടി ഡോസ് വാക്‌സിൻ വിതരണം ചെയ്‌തതായാണ് ആരോഗ്യ പ്രതിരോധ മന്ത്രാലയം വ്യക്‌തമാക്കുന്നത്‌. കൂടാതെ ജനസംഖ്യയുടെ 70 ശതമാനം പേർക്കെങ്കിലും അടുത്ത മാസം ആദ്യത്തോടെ വാക്‌സിൻ നൽകി പ്രതിരോധശേഷി കൈവരിക്കാനാണ് ലക്ഷ്യമിടുന്നത്.

സൗദിയിലെ ആകെ ജനസംഖ്യയുടെ 64 ശതമാനം ആളുകൾ ഇതുവരെ കോവിഡ് വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചിട്ടുണ്ട്. അതായത് 2.1 കോടി ആളുകളാണ് ഇതുവരെ ആദ്യ ഡോസ് വാക്‌സിൻ സ്വീകരിച്ചത്. കൂടാതെ 1.4 കോടി ആളുകൾ ഇതുവരെ രണ്ടാം ഡോസും സ്വീകരിച്ചതായി അധികൃതർ വ്യക്‌തമാക്കി.

കഴിഞ്ഞ ഓഗസ്‌റ്റ് 1ആം തീയതി മുതല്‍ രാജ്യത്തെ സര്‍ക്കാര്‍, സ്വകാര്യ സ്‌ഥാപനങ്ങളില്‍ പ്രവേശിക്കാന്‍ വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. കൂടാതെ  പൊതുഗതാഗതം ഉപയോഗിക്കാനും നിലവിൽ വാക്‌സിനേഷന്‍ നിര്‍ബന്ധമാണ്. ഓഗസ്‌റ്റ് 9ആം തീയതി മുതല്‍ സൗദി പൗരൻമാര്‍ രണ്ട് ഡോസ് വാക്‌സിനും സ്വീകരിക്കാതെ വിദേശത്തേക്ക് യാത്ര ചെയ്യരുതെന്നും സിവില്‍ ഏവിയേഷന്‍ ജനറല്‍ അതോറിറ്റി അറിയിച്ചിരുന്നു.

Read also: മാർക്ക് ദാനം; വിവാദ ഉത്തരവ് പിൻവലിച്ച് കാലിക്കറ്റ് സർവകലാശാല

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE