കോവിഡ് മുക്‌തര്‍ക്ക് ഒരു ഡോസ് വാക്‌സിന്‍ മതി; സൗദി ആരോഗ്യ മന്ത്രാലയം

By News Desk, Malabar News
covid vaccination
Representational image
Ajwa Travels

റിയാദ്: കോവിഡ് ബാധിച്ച ശേഷം രോഗമുക്‌തി നേടിയവര്‍ക്ക് പ്രതിരോധ വാക്‌സിന്റെ ഒരു ഡോസ് നല്‍കിയാല്‍ മതിയെന്ന് സൗദി ആരോഗ്യ മന്ത്രാലയം. രോഗമുക്‌തി നേടി ആറു മാസത്തിന് ശേഷമാണ് ഈ കുത്തിവെപ്പ് എടുക്കേണ്ടത്.

പകര്‍ച്ചവ്യാധികള്‍ക്കായുള്ള ദേശീയ സമിതി ഇക്കാര്യം സ്‌ഥിരീകരിച്ചു. കോവിഡ് മുക്‌തരായവര്‍ക്ക് ഒരു ഡോസ് വാക്‌സിന്‍ കൊണ്ടുതന്നെ പ്രതിരോധ ശേഷി നേടാനാവും. അവരുടെ സ്വാഭാവിക രോഗപ്രതിരോധ ശേഷിയെ ഒരു ഡോസ് വാക്‌സിന്‍ ഉത്തേജിപ്പിക്കും എന്നാണ് സ്‌ഥിരീകരണം.

പുതിയ കോവിഡ് കേസുകളെ ജാഗ്രതയോടെയാണ് മന്ത്രാലയം കൈകാര്യം ചെയ്യുന്നതെന്ന് ആരോഗ്യ മന്ത്രാലയ വക്‌താവ് ഡോ. മുഹമ്മദ് അബ്‌ദു അല്‍അലി പറഞ്ഞു. സാധാരണ ജീവിതത്തിലേക്കുള്ള തിരിച്ചുവരവ് കൂടുതല്‍ അടുത്തു വരികയാണെന്നും ആരോഗ്യ മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങള്‍ എല്ലാവരും പാലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Entertainment News: ദ പ്രീസ്‌റ്റ്: മാർച്ച് നാലിന് തീയേറ്ററിൽ; പുതിയ പോസ്‌റ്റർ പുറത്ത്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE