24 മണിക്കൂറിൽ 15 കോവിഡ് മരണം; സൗദിയിൽ 1,218 പുതിയ രോഗബാധിതർ

By Team Member, Malabar News
saudi covid
Ajwa Travels

റിയാദ് : കഴിഞ്ഞ 24 മണിക്കൂറിനിടെ സൗദിയിൽ കോവിഡ് ബാധിതരായിരുന്ന 15 പേർ മരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണസംഖ്യ 7,775 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ച ആകെ ആളുകളുടെ എണ്ണം 1,218 ആണ്. കൂടാതെ 1,252 പേർ കോവിഡ് മുക്‌തരാകുകയും ചെയ്‌തു.

നിലവിൽ രാജ്യത്ത് ഇതുവരെ കോവിഡ് സ്‌ഥിരീകരിച്ച ആകെ ആളുകളുടെ എണ്ണം 4,83,221 ആയി ഉയർന്നു. ഇവരിൽ 4,64,256 പേരും ഇതുവരെ കോവിഡ് മുക്‌തരായി. 96 ശതമാനമാണ് രാജ്യത്തെ നിലവിലെ കോവിഡ് മുക്‌തി നിരക്ക്. കൂടാതെ കോവിഡ് മരണനിരക്ക് 1.6 ശതമാനമായി തുടരുകയാണ്.

കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് ഏറ്റവും കൂടുതൽ ആളുകൾക്ക് കോവിഡ് സ്‌ഥിരീകരിച്ചത്‌ മക്കയിലാണ്. 369 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിൽ മക്കയിൽ കോവിഡ് ബാധിച്ചത്. കൂടാതെ രാജ്യത്ത് ഇതുവരെ 17,28,065 ഡോസ് കോവിഡ് വാക്‌സിൻ വിതരണം ചെയ്‌തതായും ആരോഗ്യ പ്രതിരോധ മന്ത്രാലയം വ്യക്‌തമാക്കി.

Read also : കാർ സജേഷിന്റേത് തന്നെ; കസ്‌റ്റംസ്‌ സംഘം വാഹനം പരിശോധിക്കും; അന്വേഷണം ഊർജിതം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE