കണ്ണൂർ: കരിപ്പൂർ സ്വർണക്കടത്ത് കേസിൽ ഒളിവിൽ കഴിയുന്ന അർജുൻ ആയങ്കി ഉപയോഗിച്ച കാർ ഡിവൈഎഫ്‌ഐ നേതാവായിരുന്ന സജീഷിന്റേത് തന്നെയെന്ന് പോലീസ്. നമ്പർപ്ളേറ്റ് മാറ്റിയ കാർ പരിയാരം മെഡിക്കൽ കോളേജിന് എതിർവശത്തെ കുന്നിൻ മുകളിലെ കാട്ടിൽ ഒളിപ്പിച്ച നിലയിലായിരുന്നു കണ്ടെത്തിയത്.
പരിയാരം മെഡിക്കൽ കോളേജ് പോലീസെത്തി കാർ കസ്‌റ്റഡിയിൽ എടുക്കുകയും പോലീസ് സ്‌റ്റേഷനിലേക്ക് മാറ്റുകയും ചെയ്‌തിരുന്നു. പ്രാഥമിക പരിശോധനയിലാണ് സജേഷ് അർജുന് നൽകിയ വാഹനമാണിതെന്ന് പോലീസിന് വ്യക്‌തമായത്. എഞ്ചിൻ, ഷാസി നമ്പറുകൾ എന്നിവ സജേഷിന്റെ ഉടമസ്‌ഥതയിലുള്ള കാറിന്റേതാണ്. കരിപ്പൂർ സ്വർണക്കടത്ത് അന്വേഷിക്കുന്ന കസ്‌റ്റംസ് സംഘം വാഹനം പരിശോധിക്കുമെന്നാണ് വിവരം.
അതേസമയം, ക്വട്ടേഷൻ ബന്ധം തുടച്ചുനീക്കാനുള്ള ശ്രമത്തിലാണ് സിപിഎം. ക്വട്ടേഷൻ സംഘങ്ങളുമായി ബന്ധമുള്ളവരെ കണ്ടെത്തി പിൻതിരിപ്പിക്കാൻ ശ്രമിക്കും. പിൻമാറിയില്ലെങ്കിൽ പാർട്ടിയിൽ നിന്ന് പുറത്താക്കുമെന്നും സിപിഎം അറിയിച്ചിട്ടുണ്ട്.
Also Read: മൂന്നാം തരംഗം ഉടനില്ല; കുട്ടികൾക്ക് ഓഗസ്‌റ്റോടെ വാക്‌സിൻ ലഭ്യമാകും; ഐസിഎംആർ