ഹൂതികൾക്ക് എതിരെ സൗദിയുടെ തിരിച്ചടി; യമനിൽ വ്യോമാക്രമണം

By Staff Reporter, Malabar News
Houthi
Representational Image
Ajwa Travels

റിയാദ്: ജിദ്ദയിലെ അരാംകൊ എണ്ണ വിതരണ കേന്ദ്രം ആക്രമിച്ച ഹൂതികൾക്ക് തിരിച്ചടി നൽകി സൗദി അറേബ്യ. യമൻ തലസ്‌ഥാനമായ സനായിലും ഹുദെയ്‌ദ ഇന്ധന വിതരണ കേന്ദ്രത്തിലും സൗദി അറേബ്യ വ്യോമാക്രമണം നടത്തി. വെള്ളിയാഴ്‌ച ഹൂതി വിമതർ നടത്തിയ ആക്രമണത്തിൽ സൗദിയിലെ അരാംകോ എണ്ണ സംഭരണികൾക്കു തീ പിടിച്ചിരുന്നു.

ഇതിന് പിന്നാലെ തങ്ങളെ ആക്രമിച്ചവരെ ഇല്ലാതാക്കുമെന്നു സൗദി അറേബ്യ മുന്നറിയിപ്പും നൽകിരുന്നു. സൗദിയിലെ വിവിധ നഗരങ്ങളിലെ തന്ത്ര പ്രധാന കേന്ദ്രങ്ങൾ ലക്ഷ്യമാക്കി ഹൂതികൾ ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ നടത്തിയിരുന്നു. എല്ലാ ആക്രമണ ശ്രമങ്ങളെയും സൗദി സഖ്യസേന തൽസമയം പരാജയപ്പെടുത്തിയത് കൊണ്ട് കൂടുതൽ അപകടങ്ങൾ ഉണ്ടായിട്ടില്ല.

Read Also: പണിമുടക്ക്; സഹകരണ ബാങ്കുകൾ ഇന്നും നാളെയും പ്രവർത്തിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE