ആവിയിൽ മുഹ്‌യദ്ദീൻ മസ്‌ജിദ്‌ നാളെ സയ്യിദ് ജിഫ്രി തങ്ങൾ ഉൽഘാടനം ചെയ്യും

By Desk Reporter, Malabar News
Aaviyil Muhyaddin Juma Masjid

കാഞ്ഞങ്ങാട്: പുതുക്കി പണിത ആവിയിൽ മുഹ്‌യദ്ദീൻ മസ്‌ജിദ്‌ നാളെ, ഏപ്രിൽ ഒന്നിന് വ്യാഴാഴ്‌ച ഉൽഘാടനം നിർവഹിക്കും. അസർ നിസ്‌കാരത്തിന് നേതൃത്വം നൽകി സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡണ്ടും, കാഞ്ഞങ്ങാട് സംയുക്‌ത ജമാഅത്ത് ഖാസിയുമായ സയ്യിദുൽ ഉലമ സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങളാണ് ഉൽഘാടനം നിർവഹിക്കുന്നത്.

തുടർന്ന് നടക്കുന്ന പ്രാർഥനാ സംഗമത്തിന് സമസ്‌ത മുശാവറ അംഗവും പള്ളിക്കര, നീലേശ്വരം സംയുക്‌ത ഖാസിയുമായ ഇകെ മഹമൂദ് മുസ്‍ലിയാർ നേതൃത്വം നൽകും. എഎം നൗഷാദ് ബാഖവി ചിറയിൻകീഴ് മുഖ്യ പ്രഭാഷണം നടത്തും. ചടങ്ങിൽ ശരീഫ് എൽകെ സ്വാഗതവും അബ്‌ദുറഹ്‌മാൻ മൗലവി ആലൂർ നന്ദിയും പറയും

ജഅഫർ ബുസ്‌താനി ബാവാനഗർ, സുലൈമാൻ സഅദി ബോവിക്കാനം, സുലൈമാൻ ഫൈസി ബദരിയ നഗർ, അബ്‌ദുൽ ഖാദർ യമാനി, ഹംസ മുസ്‍ലിയാർ ബദരിയ നഗർ, അബ്‌ദുല്ല അശ്റഫി ആവിയിൽ, മുഹമ്മദ് കുഞ്ഞി മുസ്‍ലിയാർ ബദരിയ നഗർ, അബ്‌ദുല്ല സഖാഫി പുതിയകോട്ട, റിയാസ് ദാരിമി ബദരിയ നഗർ, അബ്‌ദു റശീദ് സഅദി ബല്ലാകടപ്പുറം, അബ്‌ദുൽ അസീസ് ലത്തീഫി കുശാൽ നഗർ, റിയാസ് അർശദി പൊവ്വൽ തുടങ്ങിയവരും ഉൽഘാടന പരിപാടിയിൽ സംബന്ധിക്കും.

പൂർണ്ണ വായനയ്ക്ക്

Most Read: ആധാർ- പാൻ കാർഡുകൾ തമ്മിൽ ബന്ധിപ്പിക്കേണ്ട അവസാന തീയതി ഇന്ന്

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE