എസ്ബിഐ ഭവന വായ്‌പകളുടെ പലിശ നിരക്ക് കുറച്ചു; കൂടുതൽ അറിയാം

By Staff Reporter, Malabar News
-Home-Loans- rate SBI
Representational Image
Ajwa Travels

ന്യൂഡെൽഹി: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ഭവന വായ്‌പകളുടെ പലിശ നിരക്ക് കുറച്ച നടപടി പ്രാബല്യത്തിൽ വന്നു. പുതുക്കിയ നിരക്ക് മെയ് ഒന്ന് മുതലാണ് പ്രാബല്യത്തിൽ വന്നത്. മിനിമം പലിശ നിരക്ക് 6.95ല്‍ നിന്ന് 6.70 ശതമാനമായാണ് ബാങ്ക് കുറച്ചത്.

പുതിയ നിരക്ക് പ്രകാരം 30 ലക്ഷം വരെയുള്ള ഭവന വായ്‌പകള്‍ക്ക് 6.70 ശതമാനവും 30-75 ലക്ഷം വരെയുള്ള ഭവന വായ്‌പകൾക്ക് 6.95 ശതമാനവും 75 ലക്ഷത്തിന് മുകളിൽ 7.05 ശതമാനവുമാണ് പലിശ നിരക്കുകൾ. കൂടാതെ വനിതകള്‍ക്ക് അഞ്ച് ബിപിഎസ് പ്രത്യേക ഇളവും നല്‍കും. എസ്ബിഐ യോനോ ആപ്പ് വഴി അപേക്ഷിക്കുന്നവര്‍ക്കും അഞ്ച് ബിപിഎസ് പലിശ ഇളവ് ലഭിക്കും.

പുതിയ നിരക്ക് പ്രകാരം 30 ലക്ഷം രൂപയുടെ ഭവന വായ്‌പക്ക് എസ്ബിഐ കാല്‍ക്കുലേറ്റര്‍ പ്രകാരം 6.70 ശതമാനം പലിശ നിരക്കില്‍ 15 വര്‍ഷത്തേക്ക് 26,464 രൂപയായിരിക്കും പ്രതിമാസ ഇഎംഐ ആയി അടക്കേണ്ടി വരിക. 6.95 ശതമാനം പലിശ നിരക്ക് പ്രകാരം ഇത് 26,881 രൂപയായിരിക്കും.

Read Also: സ്വർണവിലയിൽ വർധന; പവന് കൂടിയത് 160 രൂപ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE