സംസ്‌ഥാനത്ത് സ്‌കൂളുകളും തുറക്കുന്നു; നവംബറിലെന്ന് സൂചന

By Team Member, Malabar News
School Reopen
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത് നവംബർ ഒന്നാം തീയതി മുതൽ സ്‌കൂളുകൾ തുറക്കാൻ ധാരണ. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് ചേർന്ന കോവിഡ് അവലോകന യോഗത്തിലാണ് ഇക്കാര്യത്തിൽ ധാരണ ഉണ്ടായത്. ഇതോടെ കോവിഡ് വ്യാപനത്തെ തുടർന്ന് അടച്ച സ്‌കൂളുകൾ ഒന്നര വർഷത്തിന് ശേഷം തുറക്കാൻ ഒരുങ്ങുകയാണ്.

സ്‌കൂളുകൾ തുറക്കുന്നത് സംബന്ധിച്ച മാർഗരേഖ തയ്യാറാക്കാൻ ഇന്നത്തെ യോഗത്തിൽ തീരുമാനമായി. കൂടാതെ ഏതൊക്കെ ക്‌ളാസുകളാണ് തുറക്കുന്നതെന്ന കാര്യത്തിലുൾപ്പടെ പിന്നീട് തീരുമാനമെടുക്കും. നിലവിൽ 9ആം ക്‌ളാസ് മുതലുള്ള വിദ്യാർഥികൾക്ക് അധ്യയനം ആരംഭിക്കാനാണ് സർക്കാർ നീക്കമെന്നാണ് സൂചന.

സംസ്‌ഥാനത്ത് ഒക്‌ടോബർ 4ആം തീയതി മുതൽ കോളേജുകൾ തുറക്കാൻ തീരുമാനിച്ചിട്ടുണ്ട്. കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിലാണ് സംസ്‌ഥാനത്ത് കോളേജുകളും സ്‌കൂളുകളും തുറക്കാൻ തീരുമാനിച്ചിരിക്കുന്നത്.

Read also: വളർത്ത് മൃഗങ്ങൾക്ക് ഭീഷണി; നെല്ലിയാമ്പതിയിൽ വന്യമൃഗ ശല്യം രൂക്ഷം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE