അബുദാബി: മേഖലയിലെ ബീച്ചുകളില്‍ എത്തുന്നവര്‍ കടല്‍പ്പാമ്പുകളുടെ സാന്നിധ്യം ശ്രദ്ധിക്കണമെന്നും ജാഗ്രത പാലിക്കണമെന്നും അധികൃതരുടെ അറിയിപ്പ്. കടല്‍പ്പാമ്പുകളെ കണ്ടാല്‍ സുരക്ഷിതമായ അകലം പാലിക്കണമെന്നും കടിക്കാനിടയായാല്‍ അടിയന്തരമായി ആശുപത്രിയിലെത്തി ചികില്‍സ തേടണമെന്നും അബുദാബി പരിസ്‌ഥിതി ഏജന്‍സി നിര്‍ദ്ദേശം നല്‍കി.
കാലാവസ്‌ഥാ വ്യതിയാനത്തിന്റെ ഭാഗമായി താപനിലയില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാവുന്ന സാഹചര്യത്തില്‍ ബീച്ചുകളിൽ കടല്‍പ്പാമ്പുകൾ എത്തുന്നത് സാധാരണമാണ്. കഴിഞ്ഞ ദിവസം ചില ബീച്ചുകളില്‍ പാമ്പുകളെ കണ്ടെത്തിയിരുന്നു. ഈ ആഴ്ച താപനില കുറയുന്നതിനാല്‍ കൂടുതല്‍ ആളുകൾ ബീച്ചുകളിലേക്കും മറ്റും പോകാന്‍ സാധ്യതയുണ്ട്. അതിനാല്‍ കൂടുതല്‍ ജാഗ്രത ആവശ്യമാണ്.
അബുദാബിയിലെ പല ബീച്ചുകളിലും ബോഗ്‌നി പോലുള്ള കടല്‍പ്പാമ്പുകളെ കൂടുതലായി കണ്ടുവരാറുണ്ട്. താപനിലയില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാവുമ്പോള്‍ കടല്‍ പാമ്പുകള്‍ മണലിലിലും ആഴമില്ലാത്ത ഭാഗങ്ങളിലും എത്തും. ബീച്ചില്‍ കടല്‍ പാമ്പിനെ കാണുകയാണെങ്കില്‍ തൊടുകയോ പിടിക്കുകയോ ചെയ്യരുത്, സുരക്ഷിതമായ അകലം പാലിക്കുക, സൈറ്റ് മാനേജ്‌മെന്റിനെ അറിയിക്കുകയോ അബുദാബി സര്‍ക്കാര്‍ നമ്പറായ 800555ല്‍ ബന്ധപ്പെടുകയോ ചെയ്യണമെന്നും അധികൃതര്‍ അറിയിച്ചു.
Kerala News: സ്‌കൂള്‍ തുറക്കല്‍; മാര്‍ഗരേഖ മുഖ്യമന്ത്രിക്ക് കൈമാറി