സംസ്‌ഥാനത്ത് രണ്ട് മാസത്തിനുള്ളിൽ രണ്ടാം ഡോസ് വാക്‌സിനേഷൻ പൂർത്തിയാക്കും; മുഖ്യമന്ത്രി

By Staff Reporter, Malabar News
Covid-Vaccination kerala
Representational Image
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത് രണ്ടാം ഡോസ് വാക്‌സിനേഷൻ രണ്ട് മാസത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒന്നാം ഡോസ് വാക്‌സിനേഷൻ ഈ മാസം തന്നെ പൂർത്തിയാക്കുമെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ഈ മാസം തന്നെ ഒന്നാം ഡോസ് വാക്‌സിനേഷൻ പൂർത്തിയാക്കും. രണ്ടാം ഡോസ് അടുത്ത രണ്ട് മാസത്തിനുള്ളിൽ പൂർത്തിയാക്കും. മുതിർന്ന പൗരൻമാരിൽ കുറേപ്പേർ ഇനിയും വാക്‌സിൻ എടുത്തിട്ടില്ല. പലരും വിമുഖത കാട്ടുകയാണ്. ഇത് ഒഴിവാക്കണം. തക്ക സമയത്ത് ആശുപത്രിയിൽ എത്താത്തതിനാൽ മരിച്ചത് 30 ശതമാനം പേരാണ്; മുഖ്യമന്ത്രി പറഞ്ഞു.

സംസ്‌ഥാനത്ത് ഒരു കോടിയിലധികം ആളുകൾ രണ്ട് ഡോസ് കോവിഡ് വാക്‌സിനും സ്വീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ് നേരത്തെ അറിയിച്ചിരുന്നു.

അതേസമയം സംസ്‌ഥാനത്ത് കോവിഡ് നിയന്ത്രണ വിധേയമാകുന്നുവെന്നും മുഖ്യമന്ത്രി അറിയിച്ചു. പുതിയ കേസുകളുടെ നിരക്ക് 13 ശതമാനം ആയെന്നും ഗുരുതര കേസുകള്‍ കുറയുന്നുവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. രോഗമുക്‌തി നേടുന്നവരുടെ എണ്ണം വര്‍ധിച്ചെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ സംസ്‌ഥാനത്ത് 19,675 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 21,367 പേരും കോവിഡ് മരണം സ്‌ഥിരീകരിച്ചത്‌ 142 പേർക്കുമാണ്. ഇന്നത്തെ ടെസ്‌റ്റ് പോസിറ്റിവിറ്റി ശതമാനം 16.45 ശതമാനമാണ്. നിലവിൽ 1,61,026 പേരാണ് ചികിൽസയിലുള്ളത്.

Most Read: സംസ്‌ഥാനത്ത് കോവിഡ് നിയന്ത്രണ വിധേയമാകുന്നു; ജാഗ്രത തുടരണമെന്നും മുഖ്യമന്ത്രി 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE