ജമ്മു കശ്‌മീരിൽ രണ്ട് ഭീകരരെ സുരക്ഷാ സേന വധിച്ചു

By Staff Reporter, Malabar News
JAMMU
Representational Image
Ajwa Travels

ശ്രീനഗർ: ജമ്മു കശ്‌മീരിൽ ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ. സുരക്ഷാ സേന രണ്ട് ഭീകരരെ വധിച്ചു. ഏറ്റുമുട്ടൽ ഉണ്ടായത് ജമ്മു കശ്‌മീരിലെ സാകുറയിലാണ്. കൊല്ലപ്പെട്ടത് ലക്ഷർ-ഇ-തൊയ്ബ ഭീകരരാണെന്നാണ് നിഗമനം. ഇവിടെ നിന്നും രണ്ട് തോക്കുകൾ കണ്ടെടുത്തു.

അതേസമയം ജമ്മു കശ്‌മീരിലെ കുൽഗ്രാമിലും ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായി. ഇവിടെ സുരക്ഷാ സേന ഒരു ഭീകരനെ വധിച്ചു. ഏറ്റുമുട്ടലിൽ ആറ് പേർക്ക് പരിക്കേറ്റു. ഒരു കശ്‌മീർ പോലീസ് കോൺസ്‌റ്റബിൾ, മൂന്ന് സൈനികർ, രണ്ട് പ്രദേശവാസികൾ എന്നിവർക്കാണ് പരിക്കേറ്റത്.

കുൽഗ്രാം ജില്ലയിലെ സെഹ്പുരയിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. പ്രദേശത്ത് ഭീകരരുടെ സാന്നിധ്യം ഉണ്ടെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഭീകരരെ കണ്ടെത്തിയത്. ഭീകരർ ഒളിവിൽ കഴിഞ്ഞിരുന്ന വീടുകൾ അടക്കം വളഞ്ഞാണ് സംയുക്‌ത സേന പരിശോധന നടത്തിയത്.

Read Also: മുംബൈ സ്‍ഫോടന പരമ്പര; മുഖ്യ സൂത്രധാരൻ പിടിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE