കെ സുധാകരന്റെയും വിഡി സതീശന്റെയും സുരക്ഷ ശക്‌തിപ്പെടുത്തണം; ഇന്റലിജൻസ്

By News Desk, Malabar News
vd-satheeshan-supports-k-sudhakaran
Ajwa Travels

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വിഡി സതീശന്റെയും കെപിസിസി അധ്യക്ഷൻ കെ സുധാകരന്റെയും സുരക്ഷ ശക്‌തിപ്പെടുത്തണമെന്ന് ഇന്റലിജൻസ്. ഇടുക്കിയിൽ എസ്‌എഫ്‌ഐ പ്രവർത്തകൻ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട ക്രമസമാധാന പ്രശ്‌നങ്ങൾ കണക്കിലെടുത്താണ് നിർദ്ദേശം.

വിഡി സതീശന് പ്രത്യേക കാവലിന് പുറമേ അകമ്പടി പോലീസിനെയും ഏർപ്പാടാക്കണം. കെ സുധാകന് നിലവിലുള്ള ഗൺമാന് പുറമേ കമാൻഡോ ഉൾപ്പടെയുള്ള സുരക്ഷയൊരുക്കണം. അദ്ദേഹം പങ്കെടുക്കുന്ന പൊതുസമ്മേളനങ്ങളിൽ സ്‌പെഷ്യൽ ബ്രാഞ്ച് നിരീക്ഷണം ഏർപ്പെടുത്തണം; ഇന്റലിജൻസ് നിർദ്ദേശത്തിൽ പറയുന്നു.

കോൺഗ്രസ് ഓഫിസുകൾക്കും സുരക്ഷ നിർദ്ദേശിച്ചിട്ടുണ്ട്. ഇതോടൊപ്പം പ്രധാന കോൺഗ്രസ് നേതാക്കളുടെ സുരക്ഷാ സംവിധാനങ്ങൾ വർധിപ്പിക്കാനും ജില്ലാ പോലീസ് മേധാവികൾക്ക് നിർദ്ദേശമുണ്ട്.

Also Read: ഓൺലൈൻ വിൽപന ആരംഭിച്ച് സിവിൽ സപ്ളൈസ് കോർപറേഷൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE