1250 പോയിന്റ് ഇടിഞ്ഞ് സെൻസെക്‌സ്; ബാങ്ക് സൂചികയ്‌ക്ക് തിരിച്ചടി

By Staff Reporter, Malabar News
India-Stock-Exchange
Representational Image
Ajwa Travels

മുംബൈ: ആഗോള വിപണികളിലെ പ്രതികൂല സാഹചര്യങ്ങൾ രാജ്യത്തെ ഓഹരി വിപണിയെയും കനത്ത നഷ്‌ടത്തിലാക്കി. പുതിയ വ്യാപാര ആഴ്‌ചയുടെ തുടക്കത്തിൽ തന്നെ നിഫ്റ്റി 17,000 നിലവാരത്തിലേയ്‌ക്ക് താഴ്‌ന്നു. ഏറ്റവും വലിയ തിരിച്ചടി ലഭിച്ചത് ബാങ്ക് സൂചികയ്‌ക്കാണ്‌. മൂന്ന് ശതമാനത്തിലേറെ നഷ്‌ടമാണ് ഇതിന് നേരിട്ടത്.

സെൻസെക്‌സ് 1250 പോയിന്റ് നഷ്‌ടത്തിൽ 56,903ലും, നിഫ്റ്റി 365 പോയിന്റ് താഴ്ന്ന് 17,019ലുമാണ് വ്യാപാരം ആരംഭിച്ചത്. യുഎസിലെ വിലക്കയറ്റ സൂചിക തുടർച്ചയായ മാസങ്ങളിൽ കുതിപ്പ് രേഖപ്പെടുത്തിയതും ഉക്രയിൻ-റഷ്യ സംഘർഷവുമാണ് ആഗോള വിപണിയെ ബാധിച്ചത്. മിക്കവാറും ഏഷ്യൻ സൂചികകളും നഷ്‌ടത്തിലാണ് വ്യാപാരം നടത്തുന്നത്.

മഹീന്ദ്ര ആൻഡ് മഹീന്ദ്ര, എസ്ബിഐ, ഐടിസി, എൽആൻഡി, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്‌ടത്തിൽ വ്യാപാരം ആരംഭിച്ചവ. അതേസമയം, ബാങ്ക് ഇതര ഓഹരികൾ പിടിച്ചുനിന്നു. ഒഎൻജിസി. ടിസിഎസ് എന്നീ ഓഹരികൾ നേട്ടത്തിലാണ് മുന്നോട്ട് പോവുന്നത്.

Read Also: ഇരുചക്ര വാഹനങ്ങളുടെ ശബ്‌ദം മാറ്റൽ; ഇന്ന് പ്രത്യേക പരിശോധന

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE