വാക്‌സിന് കടുത്ത ക്ഷാമം; കണ്ണൂരിൽ ഇന്ന് വിതരണമില്ല

By News Desk, Malabar News
Covid Vaccination In India
Representational Image
Ajwa Travels

കണ്ണൂർ: സംസ്‌ഥാനത്ത്‌ വാക്‌സിൻ ക്ഷാമം രൂക്ഷം. കണ്ണൂർ ജില്ലയിൽ ഒറ്റ ഡോസ് വാക്‌സിൻ പോലും അവശേഷിക്കുന്നില്ല. ജില്ലയിലെ വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ ഇന്ന് കുത്തിവെപ്പ് മുടങ്ങും. കോവിഡ് സാഹചര്യം വിലയിരുത്താൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് അവലോകന യോഗം ചേരും. സംസ്‌ഥാനത്തെ വാക്‌സിൻ സ്‌റ്റോക്ക് തീരുകയാണ്.

കണ്ണൂരിന് പുറമേ തിരുവനന്തപുരം, കൊല്ലം ജില്ലകളിലും ഇന്ന് വാക്‌സിനേഷൻ ഉണ്ടാകില്ല. ഈ രണ്ട് ജില്ലകളിലും ജില്ലകളിലും ഒരു ഡോസ് പോലും ശേഷിക്കുന്നില്ല. പത്തനംതിട്ട, കോട്ടയം, തൃശൂർ, കോഴിക്കോട്, വയനാട് ജില്ലകളിൽ കോവാക്‌സിൻ മാത്രമാണുള്ളത്.

വാക്‌സിൻ എന്ന് എത്തുമെന്ന കാര്യത്തിൽ വ്യക്‌തതയില്ല. 29ന് കൂടുതൽ വാക്‌സിൻ എത്തിക്കുമെന്നാണ് കേന്ദ്രം അറിയിച്ചിരുന്നത്. അടുത്ത മാസം 60 ലക്ഷം ഡോസ് വാക്‌സിൻ വേണ്ടി വരുമെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ.

Also Read: കുണ്ടറ പീഡന പരാതി; പോലീസിന് വീഴ്‌ച സംഭവിച്ചുവെന്ന് അന്വേഷണ റിപ്പോർട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE