കെഎസ്ആർടിസി ബസിൽ ലൈംഗികാതിക്രമം; പരാതിയുമായി അധ്യാപിക

By Desk Reporter, Malabar News
sexual assault complaint; Case against central university teacher
Representational Image
Ajwa Travels

കോഴിക്കോട്: ഓടുന്ന കെഎസ്ആർടിസി ബസിൽ അധ്യാപികക്ക് നേരെ ലൈംഗികാതിക്രമം. കോഴിക്കോട് സ്വദേശിനിയായ അധ്യാപികക്കാണ് ദുരനുഭവം ഉണ്ടായത്. തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട്ടേക്ക് ഉള്ള യാത്രക്കിടെ ആണ് സംഭവം.

പരാതിപെട്ടിട്ടും കെഎസ്ആർടിസി ബസ് കണ്ടക്‌ടർ ഗൗരവമായി എടുത്തില്ലെന്ന് അധ്യാപിക ആരോപിച്ചു. തനിക്ക് മനോവിഷമം ഉണ്ടാകുന്ന തരത്തിൽ കണ്ടക്‌ടർ സംസാരിച്ചെന്നും അധ്യാപിക പറയുന്നു. ഇയാൾക്കെതിരെ കെഎസ്ആർടിസിക്കും പോലീസിനും പരാതി നൽകുമെന്നും അവർ വ്യക്‌തമാക്കി.

അതിക്രമത്തേക്കാൾ മുറിവേൽപ്പിച്ചത് കണ്ടക്‌ടറുടെ പെരുമാറ്റമാണെന്നും മാനസിക ആഘാതത്തിൽ നിന്ന് മോചിതയായിട്ടില്ലെന്നും അധ്യാപിക പറയുന്നു. അതേസമയം, കണ്ടക്‌ടർക്ക് എതിരായ പരാതി അന്വേഷിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പ്രതികരിച്ചു.

Most Read:  പീഡന പരാതി; ടാറ്റൂ ആർടിസ്‌റ്റ് കൊച്ചിയിൽ അറസ്‌റ്റിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE