കുറഞ്ഞ ഫീസില്‍ പഠിക്കാന്‍ അവസരം ഒരുക്കണം; സ്വാശ്രയ മെഡിക്കല്‍ ഫീസ് വര്‍ധനക്കെതിരെ എസ്എഫ്‌ഐ

By Team Member, Malabar News
Malabarnews_sfi
Representational image
Ajwa Travels

തിരുവനന്തപുരം : സ്വാശ്രയ മെഡിക്കല്‍ കോളേജ് മാനേജ്‌മെന്റുകള്‍ തങ്ങളുടെ ഫീസ് കുത്തനെ കൂട്ടിയ നടപടിക്കെതിരെ എസ്എഫ്‌ഐ. വിദ്യാര്‍ഥികള്‍ക്ക് കുറഞ്ഞ ഫീസ് നിരക്കില്‍ പഠിക്കാനുള്ള അവസരം സംസ്‌ഥാനത്ത് ഒരുക്കണമെന്ന ആവശ്യവുമായി വിദ്യാര്‍ഥി സംഘടനയായ എസ്എഫ്‌ഐ രംഗത്തെത്തി. ഫീസ് കുത്തനെ കൂട്ടിയ മാനേജ്‌മെന്റ് തീരുമാനം റദ്ദാക്കണമെന്നും, സര്‍ക്കാര്‍ തീരുമാനിച്ച ഫീസ് തന്നെ തുടരണമെന്നും എസ്എഫ്‌ഐ ആവശ്യപ്പെട്ടു. എസ്എഫ്‌ഐ സംസ്‌ഥാന സെക്രട്ടറി കെഎം സച്ചിന്‍ ദേവ്, പ്രസിഡണ്ട് വിഎ വിനീഷ് എന്നിവരാണ് ഇക്കാര്യം വ്യക്‌തമാക്കിയത്.

സംസ്‌ഥാനത്ത് നേരത്തെ ഉണ്ടായിരുന്ന ഫീസ് പോലും സാധാരണക്കാര്‍ക്ക് താങ്ങാന്‍ കഴിയുന്നതല്ലെന്നും, അതിനാല്‍ ഫീസ് ഉയര്‍ത്തിയ നിലപാട് റദ്ദാക്കണമെന്നുമാണ് എസ്എഫ്‌ഐ വ്യക്‌തമാക്കിയത്. സംസ്‌ഥാനത്തെ സ്വാശ്രയ മാനേജ്മെന്റുകള്‍ ഫീസ് കുറക്കാനുള്ള നടപടികള്‍ സ്വീകരിക്കാത്ത പക്ഷം നീതി തേടി സുപ്രീംകോടതിയെ സമീപിക്കാനും തയ്യാറാണെന്ന വിവരം എസ്എഫ്‌ഐ അറിയിച്ചു.

Read also : പോലീസ് നിയമ ഭേദഗതി പിൻവലിച്ചതിൽ സന്തോഷം; പ്രശാന്ത് ഭൂഷൺ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE