കരിങ്കൊടി കാട്ടി എസ്എഫ്ഐ; ക്ഷുഭിതനായി ഗവർണർ- റോഡരികിലിരുന്ന് പ്രതിഷേധം

കരിങ്കൊടി കാണിക്കുന്നു എന്നറിഞ്ഞിട്ടും എന്തുകൊണ്ട് ഇവരെ കരുതൽ കസ്‌റ്റഡിയിൽ എടുത്തില്ലായെന്ന് പോലീസിനോട് ചോദിച്ചുകൊണ്ടാണ് ഗവർണറുടെ അസാധാരണമായ നീക്കം.

By Trainee Reporter, Malabar News
sfi-governor
Rep. Image
Ajwa Travels

കൊല്ലം: നിലമേലിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ എസ്എഫ്ഐ പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധം. കരിങ്കൊടി കാണിച്ചതിന് പിന്നാലെ കാറിൽ നിന്നിറങ്ങിയ ഗവർണർ, പ്രവർത്തകർക്ക് നേരെ ക്ഷുഭിതനായി നടന്നെത്തി. പോലീസിനെ രൂക്ഷമായി ശകാരിക്കുകയും ചെയ്‌തു.

വാഹനത്തിൽ തിരിച്ചു കയറാൻ കൂട്ടാക്കാതെ ഗവർണർ ഏറെനേരമായി റോഡിന് സമീപത്തെ ഒരു ചായക്കടയുടെ മുന്നിലിരുന്ന് പ്രതിഷേധിക്കുകയാണ്. കരിങ്കൊടി കാണിക്കുന്നു എന്നറിഞ്ഞിട്ടും എന്തുകൊണ്ട് ഇവരെ കരുതൽ കസ്‌റ്റഡിയിൽ എടുത്തില്ലായെന്ന് പോലീസിനോട് ചോദിച്ചുകൊണ്ടാണ് ഗവർണറുടെ അസാധാരണമായ നീക്കം.

12 പ്രവർത്തകരെ അറസ്‌റ്റ് ചെയ്‌തതായി പോലീസ് അറിയിച്ചെങ്കിലും അമ്പതിലധികം പേരുണ്ടായിരുന്നു എന്നായിരുന്നു ഗവർണറുടെ മറുപടി. മുഖ്യമന്ത്രി പോയാൽ ഇങ്ങനെയാണോ സുരക്ഷ ഒരുക്കുന്നതെന്നും ഗവർണർ ചോദിച്ചു. അതിനിടെ, കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ സെക്രട്ടറിക്ക് ഗവർണർ പരാതി നൽകി. പ്രധാനമന്ത്രിയെ വിളിക്കാനും ഗവർണർ ഉദ്യോഗസ്‌ഥർക്ക്‌ നിർദ്ദേശം നൽകിയിട്ടുണ്ട്.

Most Read| വണ്ടിയുടെ ആർസി ബുക്ക് പരിശോധിക്കേണ്ടത് മന്ത്രിയാണോ? പ്രതികരിച്ചു മുഹമ്മദ് റിയാസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE