മുംബൈ: മുൻ കേന്ദ്രമന്ത്രിയും എൻസിപി പാർട്ടി അധ്യക്ഷനുമായ ശരദ് പവാറിനെ ശക്തമായ വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. ബുധനാഴ്ച അദ്ദേഹത്തെ ശസ്ത്രക്രിയക്ക് വിധേയനാക്കും.
പിത്താശയ സംബന്ധമായ രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് ശരദ് പവാറിനെ ഉടൻ ശസ്ത്രക്രിയക്ക് വിധേയനാക്കുമെന്ന് എൻസിപി വക്താവ് നേരത്തെ അറിയിച്ചിരുന്നു.
അടിവയറ്റിൽ വേദന അനുഭവപ്പെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പവാറിന്റെ പിത്താശയത്തിൽ കല്ല് കണ്ടെത്തിയത്. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് അദ്ദേഹത്തിന്റെ എല്ലാ പൊതുപരിപാടികളും ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ റദ്ദാക്കിയതായും എൻസിപി നേതാവ് നവാബ് മാലിക് അറിയിച്ചിട്ടുണ്ട്.
Read also: ലഹരിമരുന്ന് കേസ്; ബോളിവുഡ് നടന് അജാസ് ഖാന് അറസ്റ്റില്‍