മുംബൈ: പശ്‌ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി മുംബൈയിലെത്തി. ശിവസേന നേതാവും മന്ത്രിയുമായ ആദിത്യ താക്കറെ, രാജ്യസഭാംഗം സഞ്‌ജയ് റാവുത്ത് എന്നിവരുമായി മമത കൂടിക്കാഴ്‌ച നടത്തി. സിദ്ധിവിനായക ക്ഷേത്രവും മുംബൈ ഭീകരാക്രമണ രക്‌തസാക്ഷി തുക്കാറാം ഒമ്പാലെ സ്‌മാരകവും സന്ദര്‍ശിച്ച ശേഷമാണ് നേതാക്കളുമായി മമത കൂടിക്കാഴ്‌ച നടത്തിയത്.
ബുധനാഴ്‌ച എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറിനെ മമത കാണും. ഏപ്രിലില്‍ നടക്കുന്ന ബംഗാള്‍ ഗ്ളോബല്‍ ബിസിനസ് സബ്‌മിറ്റിന്റെ ഭാഗമായി നഗരത്തിലെ പ്രധാന വ്യവസായികളുമായും മമത കൂടിക്കാഴ്‌ച നടത്തും. മുഖ്യമന്ത്രി ഉദ്ദവ് താക്കറെയെ സന്ദർശിക്കാൻ ലക്ഷ്യമിട്ടിരുന്നു എങ്കിലും ശസ്‌ത്രക്രിയക്ക് ശേഷം ഉദ്ദവ് വിശ്രമത്തിൽ ആയതിനാൽ ഒഴിവാക്കുകയായിരുന്നു. ഗോവ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് എന്‍സിപി, തൃണമൂല്‍ നേതാക്കളുടെ കൂടിക്കാഴ്‌ച.
Read also: എംപിമാരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കില്ല; സഭ ബഹിഷ്‌കരിച്ച് പ്രതിപക്ഷം