അധികാരം എങ്ങനെ ഉപയോഗിക്കണമെന്ന് ഗഡ്‌കരി കാണിച്ചു തന്നു; ശരദ് പവാർ

By Desk Reporter, Malabar News
Nitin Gadkari Has Shown How Power Can Be Used
Ajwa Travels

മുംബൈ: കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ നിതിന്‍ ഗഡ്‌കരിയെ പരസ്യമായി പ്രകീര്‍ത്തിച്ച് മുന്‍ കേന്ദ്രമന്ത്രിയും എന്‍സിപി അധ്യക്ഷനുമായ ശരദ് പവാര്‍. അധികാരത്തെ എങ്ങനെ പ്രയോജനപ്പെടുത്തണം എന്ന് ഗഡ്‌കരി കാണിച്ചു തന്നു എന്ന് ശരദ് പവാർ പറഞ്ഞു. ഗഡ്‌കരി പങ്കെടുത്ത മഹാരാഷ്‌ട്രയിലെ അഹമ്മദ് നഗറിൽ നടന്ന ഒരു ചടങ്ങിൽ വച്ചായിരുന്നു പവാറിന്റെ പുകഴ്‌ത്തൽ.

അധികാരം ലഭിച്ചാല്‍ അത് ഉപയോഗിച്ച് വികസന പ്രവര്‍ത്തനങ്ങള്‍ എങ്ങനെ നടത്താം എന്ന കാര്യത്തില്‍ നിതിന്‍ ഗഡ്‌കരി ഒരു മാതൃകയാണ് എന്നാണ് പവാര്‍ പറഞ്ഞത്. ” ഗഡ്‌കരി അഹമ്മദ് നഗറിൽ വിവിധ പദ്ധതികൾ ഉൽഘാടനം ചെയ്യാൻ പോകുന്നു, അത് നഗരത്തിന്റെ ദീർഘകാലമായി നിലനിൽക്കുന്ന പ്രശ്‌നങ്ങൾ പരിഹരിക്കും, ഞാൻ ഈ ചടങ്ങിൽ പങ്കെടുക്കണമെന്ന് ഗഡ്‌കരി ആഗ്രഹിച്ചിരുന്നു. അതിനാലാണ് ഞാൻ ഇവിടെ എത്തിയത്,”- പവാർ പറഞ്ഞു.

സാധാരണനിലയില്‍ തറക്കല്ലിടലിനു ശേഷം പദ്ധതികളുടെ കാര്യത്തില്‍ കാര്യമായ പുരോഗതി ഉണ്ടാവാറില്ല. എന്നാല്‍, ഗഡ്‌കരിയുടെ പദ്ധതികളില്‍ തറക്കല്ലിട്ടു കഴിഞ്ഞാല്‍ ഉടനെ പ്രവൃത്തി ആരംഭിക്കുന്നത് കാണാം. രാജ്യത്തിന്റെ വികസനത്തിനു വേണ്ടി ജനപ്രതിനിധികള്‍ക്ക് എങ്ങനെ പ്രവര്‍ത്തിക്കാനാവും എന്നതിനുള്ള ഉദാഹരണമാണ് ഗഡ്‌കരി. അദ്ദേഹം ചുമതല ഏല്‍ക്കുന്നതിന് മുന്‍പ് ഏതാണ്ട് 5,000 കിലോമീറ്റര്‍ റോഡിന്റെ പ്രവൃത്തികളായിരുന്നു നടന്നിരുന്നത്. എന്നാലിന്ന് 12,000 കിലോ മീറ്ററിലധികം നിര്‍മാണം പൂര്‍ത്തിയാക്കി കഴിഞ്ഞു; ശരദ് പവാര്‍ കൂട്ടിച്ചേർത്തു.

Most Read:  ആഡംബര കപ്പലില്‍ ലഹരിപ്പാര്‍ട്ടി; മുംബൈയിൽ എട്ടുപേര്‍ പിടിയില്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE