ദേഹാസ്വാസ്‌ഥ്യം; ശിവശങ്കറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

By News Desk, Malabar News
M.shivashankar in ICU
M.shivashankar
Ajwa Travels

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെ ദേഹാസ്വാസ്‌ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ശിവശങ്കറിന്റെ ഭാര്യ ഇതേ ആശുപത്രിയിൽ നെഫ്രോളജിസ്‌റ്റാണ്. അദ്ദേഹം ഇപ്പോൾ കാർഡിയാക് തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസയിലാണ്.

Also Read: ലാവലിന്‍ കേസ് നവംബര്‍ അഞ്ചിന് പരിഗണിക്കും

സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കസ്‌റ്റംസ്‌ സംഘം ശിവശങ്കറിന്റെ വീട്ടിൽ എത്തിയിരുന്നു. ഇതിനു പിന്നാലെയാണ് അദ്ദേഹത്തിന് ദേഹാസ്വാസ്‌ഥ്യം അനുഭവപ്പെട്ടത്. ശിവശങ്കറിനെ പ്രവേശിപ്പിച്ച ആശുപത്രിയിൽ കസ്‌റ്റംസ്‌ അധികൃതരും ഉണ്ടെന്നാണ് റിപ്പോർട്ട്. രക്‌താതി സമ്മർദ്ദത്തെ തുടർന്നാണ് ശിവശങ്കറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് ബന്ധുക്കൾ അറിയിച്ചു. ആരോഗ്യനില തൃപ്‌തികരമാണെന്നാണ് ഡോക്‌ടർമാർ പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE