’62 കോടി മനുഷ്യര്‍ക്ക് ഒരു ഡോസ് പോലും ലഭിച്ചിട്ടില്ല, ആഘോഷമെന്തിന്’; സിദ്ധരാമയ്യ

By Web Desk, Malabar News
siddaramaiah
സിദ്ധരാമയ്യ
Ajwa Travels

ഡെൽഹി: രാജ്യത്ത് 21 ശതമാനം പേർക്ക് മാത്രമേ പൂർണമായും വാക്‌സിൻ ലഭിച്ചിട്ടുള്ളൂ എന്നിരിക്കേ ബിജെപി എങ്ങനെയാണ് 100 കോടി വാക്‌സിനേഷന്റെ വിജയാഘോഷം നടത്തുന്നത് എന്ന് സിദ്ധരാമയ്യ. കർണാടക മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ സിദ്ധരാമയ്യ തന്റെ ട്വിറ്ററിലൂടെയാണ് ഇക്കാര്യം ചോദിച്ചത്.

‘രാജ്യത്തെ 132 കോടി ജനങ്ങളിൽ ആകെ 29 കോടിയാളുകൾക്ക് മാത്രമാണ് പൂർണമായും വാക്‌സിൻ ലഭിച്ചത് എന്നിരിക്കെ ബിജെപി നേതാക്കൾ എങ്ങനെയാണ് നൂറ് കോടി വാക്‌സിൻ നേട്ടം ആഘോഷമാക്കുന്നത്. രാജ്യത്തെ 21 ശതമാനം ആളുകൾക്ക് മാത്രമാണ് പൂർണമായും വാക്‌സിൻ ലഭിച്ചത്. 42 കോടിയാളുകൾക്ക് ഒരു ഡോസ് വാക്‌സിനാണ് ആകെ ലഭിച്ചത്. രാജ്യത്തെ 62 കോടി മനുഷ്യർക്ക് ഇനിയും ഒരു ഡോസ് വാകിസിൻ പോലും ലഭിച്ചിട്ടില്ല’ സിദ്ധരാമയ്യ ട്വിറ്ററിൽ കുറിച്ചു.

അതേസമയം വാക്‌സിന്‍ വിതരണത്തില്‍ നൂറ് കോടി തികച്ച ഇന്ത്യയുടെ നേട്ടം വിമര്‍ശകര്‍ക്കുള്ള മറുപടിയാണെന്ന് ആണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്. ലോകം ഇന്ത്യയെ ഫാര്‍മ ഹബ്ബായി കണക്കാക്കി തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ അഭിസംബോധന ചെയ്‌തുകൊണ്ട് സംസാരിക്കവെ ആയിരുന്നു പ്രധാനമന്ത്രിയുടെ പരാമര്‍ശം.

Read Also: പേരൂർക്കടയിൽ കുഞ്ഞിനെ തട്ടിയെടുത്ത സംഭവം; കേസെടുത്ത് ബാലാവകാശ കമ്മീഷൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE