സിക വൈറസ്; ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് യോഗം ചേരും

By Staff Reporter, Malabar News
Sika virus; Health Minister urges caution
ആരോഗ്യമന്ത്രി വീണാ ജോർജ്
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത് സിക വൈറസ് റിപ്പോർട് ചെയ്‌ത സാഹചര്യത്തിൽ പ്രതിരോധ നടപടികൾ ചർച്ച ചെയ്യാൻ ആരോഗ്യമന്ത്രി വീണാ ജോർജ് ജില്ലാ മെഡിക്കൽ ഓഫിസർമാരുടെ യോഗം വിളിച്ചു. ഇന്ന് രാവിലെ 10 മണിക്ക് ഓൺലൈനായാണ് യോഗം ചേരുക. കേരളത്തിൽ ആദ്യമായാണ് സിക വൈറസ് സ്‌ഥിരീകരിക്കുന്നത്.

അതേസമയം, സംസ്‌ഥാനത്ത്‌ സിക വൈറസ് സ്‌ഥിരീകരിച്ചതോടെ എല്ലാ ജില്ലകള്‍ക്കും ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദ്ദേശം നൽകി കഴിഞ്ഞു. വൈറസ് ബാധ കണ്ടെത്തിയ പാറശാല സ്വദേശിനിയുടെ ആരോഗ്യനില തൃപ്‌തികരമാണ്. പ്രാഥമികമായി സിക വൈറസാണെന്ന് കണ്ടപ്പോള്‍ തന്നെ ആരോഗ്യ വകുപ്പ് കൃത്യമായ നടപടികള്‍ സ്വീകരിച്ചതായി മന്ത്രി വീണാ ജോർജ് അറിയിച്ചു.

Read Also: കുട്ടികളുടെ ‘മരണക്കളി’; ഓൺലൈൻ ഗെയിമുകൾക്ക് എതിരെ പോലീസിന്റെ മുന്നറിയിപ്പ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE