സില്‍വര്‍ലൈന്‍; പ്രതിപക്ഷം ഇന്ന് അടിയന്തര പ്രമേയ നോട്ടീസ് നല്‍കും

By News Bureau, Malabar News
Silver Line speed rail project
Representational Image
Ajwa Travels

തിരുവനന്തപുരം: ബജറ്റ് ചര്‍ച്ചകള്‍ക്ക് നിയമസഭയില്‍ ഇന്ന് തുടക്കമാവും. ബജറ്റിൻമേലുള്ള ചര്‍ച്ചകള്‍ക്ക് പുറമേ സില്‍വര്‍ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട പ്രതിപക്ഷത്തിന്റെ ആശങ്കകളും ഇന്ന് ചര്‍ച്ചയാകും.

സില്‍വര്‍ ലൈന്‍ പദ്ധതിയിലുള്ള വിയോജിപ്പ് ഇന്ന് നിയമസഭയില്‍ ഉന്നയിക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം. പദ്ധതിയുമായി ബന്ധപ്പെട്ട ആശങ്കകളും പ്രതിഷേധങ്ങളും ശൂന്യവേളയില്‍ ഉന്നയിക്കും. പിസി വിഷ്‌ണുനാഥ് എംഎല്‍എ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കാനാണ് ധാരണ.

അതേസമയം യുക്രൈനില്‍ നിന്ന് മടങ്ങിവന്ന വിദ്യാര്‍ഥികളുടെ തുടര്‍പഠനം സംബന്ധിച്ച വിഷയം ശ്രദ്ധക്ഷണിക്കലായി സഭയില്‍ വരുന്നുണ്ട്. എസ്എസ്എല്‍സി പരീക്ഷയുടെ ഫോക്കസ് ഏരിയയുമായി ബന്ധപ്പെട്ട കാര്യങ്ങളും ചോദ്യോത്തര വേളയിലുണ്ടാകും.

Most Read: സംസ്‌ഥാനത്ത് കനത്ത ചൂട് ഇന്നും തുടരും; മുന്നറിയിപ്പ് 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE