ആറടി അകലവും മതിയാവില്ല; കൊറോണ വൈറസ് കൂടുതല്‍ ദൂരം സഞ്ചരിക്കുമെന്ന് പഠനം

By Staff Reporter, Malabar News
lokajalakam image_malabar news
Representational Image
Ajwa Travels

വാഷിങ്ടന്‍: കോവിഡ് ബാധിതരില്‍ നിന്ന് ആറടി അകലം പാലിച്ചാലും രോഗം പകരാന്‍ സാധ്യതയുണ്ടെന്ന് പഠനം. യുഎസ് സെന്റേഴ്സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സിഡിസി) ആണ് ഇക്കാര്യം പറയുന്നത്. രോഗബാധിതനായ ഒരാളുടെ ഉമിനീര്‍ക്കണങ്ങള്‍ വായുവില്‍ ലയിച്ചു ചേര്‍ന്നേക്കാമെന്നും അതിനാല്‍ മുന്‍പ് സുരക്ഷിതമെന്നു കരുതിയിരുന്ന അകലം രോഗവ്യാപനത്തെ തടയുമെന്നു കരുതാനാകില്ലെന്നാണ് റിപ്പോര്‍ട്ട് വ്യക്‌തമാക്കുന്നത്.

തൊഴിലിടങ്ങള്‍, റസ്‌റ്റോറന്റുകള്‍, കടകള്‍ തുടങ്ങി എല്ലാ ഇടങ്ങളിലും ആളുകള്‍ ആറടി അകലം പാലിക്കണമെന്നാണ് കോവിഡ് നിര്‍ദേശം. എന്നാല്‍ സിഡിസി നടത്തിയ പഠനത്തില്‍ ആറടി അകലം പാലിച്ചവരിലും രോഗബാധ കണ്ടെത്തി. അതേസമയം ഇതിന്റെ കാരണമെന്താണെന്ന് വ്യക്തമായിട്ടില്ലെന്നും ഏജന്‍സി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

ചില ശാസ്‌ത്രീയ പഠനങ്ങള്‍ വൈറസ് വ്യാപനം വായുവില്‍ മുന്‍പ് കരുതിയിരുന്നതിലും അകലത്തിലേക്ക് ഉണ്ടാവുന്നുണ്ടെന്ന് തെളിയിക്കുന്നുണ്ട്. വായുസഞ്ചാരം കുറഞ്ഞ സ്ഥലങ്ങളിലാണ് രോഗം പടരുന്നതില്‍ വര്‍ധനയുണ്ടാകുന്നതെന്നും സിഡിസി ചൂണ്ടിക്കാട്ടുന്നു.

ഈ സാഹചര്യത്തില്‍ കോവിഡിനെ പ്രതിരോധിക്കാന്‍ പുതിയ നിര്‍ദേശങ്ങള്‍ നല്‍കുന്നതിനുള്ള നീക്കത്തിലാണ് സിഡിസി.

Read Also: കോവിഡ് രോഗബാധ നമുക്ക് ഉണ്ടോ ഇല്ലയോ എന്ന് തിരിച്ചറിയാം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE