കോവിഡ് രോഗബാധ നമുക്ക് ഉണ്ടോ ഇല്ലയോ എന്ന് തിരിച്ചറിയാം

By Desk Reporter, Malabar News
Covid-19_2020-Oct-06
Representational Image
Ajwa Travels

ന്യൂ ഡെൽഹി: ഇന്ന് ഏറ്റവും കൂടുതൽ ആളുകൾ ഇന്റർനെറ്റിൽ അന്വേഷിക്കുന്ന കാര്യം സ്വന്തം ശരീരത്തിൽ കോവിഡ് ബാധയുണ്ടോ ഇല്ലയോ എന്ന് തിരിച്ചറിയുന്നതിനുള്ള മാർഗങ്ങളാണ്. ഇതിന് ഏറ്റവും സഹായകരവും സുരക്ഷിതവുമായ മാർ​ഗമാണ് ലോകാരോ​ഗ്യ സംഘടന പുറപ്പെടുവിച്ച മാർഗനിർദ്ദേശം വായിച്ച് മനസ്സിലാക്കുക എന്നത്.

കോവിഡ് ബാധ ഉണ്ടോ ഇല്ലയോ എന്ന് തിരിച്ചറിയുന്നതിനുള്ള മാർഗനിർദ്ദേശങ്ങൾ ചുവടെ നൽകുന്നു:

ക്ഷീണം, തലവേദന, ഓക്കാനം, ഛർദ്ദി, വയറിളക്കം, മസിൽ വേദന, തൊണ്ടവേദന, വിശപ്പില്ലായ്‌മ, ശ്വാസംമുട്ടൽ, പരസ്‌പര ബന്ധമില്ലാതെ സംസാരിക്കൽ; ഇതിൽ ഏതെങ്കിലും മൂന്നു ലക്ഷണങ്ങൾ പനിക്കൊപ്പം കണ്ടാൽ വളരെ ശ്രദ്ധിക്കണം.

* ഇത്തരം ലക്ഷണമുള്ളവർ ഹൈ റിസ്‌ക് ഏരിയയിൽ അഥവാ കോവിഡ് കേസുകൾ കൂടുതൽ റിപ്പോർട്ട് ചെയ്‌ത സ്‌ഥലങ്ങളിൽ താമസിക്കുകയോ ജോലി എടുക്കുകയോ ചെയ്യുന്നവരാണെങ്കിൽ കോവിഡ് സാധ്യത ഉണ്ട്.

* ഇത്തരം ലക്ഷണമുള്ളവർ ഹൈ റിസ്‌ക് ഏരിയയിൽ എന്തെങ്കിലും ആവശ്യത്തിനായി പോയിട്ടുണ്ടെങ്കിൽ കോവിഡ് സാധ്യത ഉണ്ട്.

* ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് മേൽപ്പറഞ്ഞ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ കോവിഡ് സാധ്യത ഉണ്ട്.

കൂടാതെ, പനി മൂലമോ മറ്റേതെങ്കിലും കാരണത്താലോ ആശുപത്രിയിൽ അഡ്‌മിറ്റാക്കിയിട്ടുള്ള രോഗികളിൽ മേൽപ്പറഞ്ഞ ലക്ഷണമുണ്ടെങ്കിൽ കോവിഡ് സാധ്യത കൂടുതലാണ്.

ലോകാരോഗ്യ സംഘടന പറയുന്ന കോവിഡ് ലക്ഷണങ്ങൾ ഇവയാണ്:

* പനി, വരണ്ട ചുമ, ക്ഷീണം എന്നിവയാണ് കോവിഡിന്റെ ഏറ്റവും സാധാരണമായ ലക്ഷണങ്ങൾ. തലവേദന, മസിൽ വേദന, മൂക്കടപ്പ്, തൊണ്ട വേദന, വയറിളക്കം, രുചി അല്ലെങ്കിൽ മണം എന്നിവ തിരിച്ചറിയാൻ പറ്റാതാകുക, ചർമ്മത്തിലോ വിരലുകളിലോ ഉള്ള നിറം മാറ്റം എന്നീ ലക്ഷണങ്ങളും ചില രോഗികളിൽ കണ്ടുവരുന്നുണ്ട്.

കോവിഡ് ലക്ഷണങ്ങളുണ്ടെങ്കിൽ എന്തു ചെയ്യണം?, എപ്പോഴാണ് വൈദ്യസഹായം തേടേണ്ടത്?

നേരിയ ചുമ അല്ലെങ്കിൽ നേരിയ പനി പോലുള്ള ചെറിയ ലക്ഷണങ്ങളാണ് ഉള്ളതെങ്കിൽ, സാധാരണയായി വൈദ്യസഹായം തേടേണ്ട ആവശ്യമില്ല. വീട്ടിൽ തന്നെ ക്വാറന്റൈനിൽ കഴിയുക, മറ്റുള്ളവരുമായുള്ള സമ്പർക്കം പാടെ ഒഴിവാക്കുക, നിങ്ങളുടെ ലക്ഷണങ്ങൾ നിരീക്ഷിക്കുക. ആരോ​ഗ്യവിഭാ​ഗം നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കുക.

എന്നാൽ, നിങ്ങൾ മലേറിയയോ ഡെങ്കിപ്പനിയോ ഉള്ള പ്രദേശത്താണ് താമസിക്കുന്നതെങ്കിൽ പനിയുടെ ലക്ഷണങ്ങളെ അവഗണിക്കരുത്. ഉടൻ വൈദ്യസഹായം തേടുക. മാസ്‌ക് ധരിക്കുക, മറ്റ് ആളുകളിൽ നിന്ന് കുറഞ്ഞത് 1 മീറ്റർ അകലം പാലിക്കുക, നിങ്ങളുടെ കൈകൾ കൊണ്ട് എവിടേയും സ്‌പർശിക്കാതിരിക്കുക.

ശ്വസിക്കാൻ ബുദ്ധിമുട്ടുണ്ടെങ്കിലോ നെഞ്ചിൽ വേദനയോ സമ്മർദ്ദമോ അനുഭവപ്പെടുന്നുണ്ടെങ്കിലോ ഉടൻ വൈദ്യസഹായം തേടാൻ മടിക്കരുത്.

ലോകാരോഗ്യ സംഘടനയും ദേശീയ, പ്രാദേശിക പൊതുജനാരോഗ്യ വിഭാ​ഗവും പുറത്തിറക്കുന്ന കോവിഡ് വ്യാപനത്തെ കുറിച്ചുള്ള വിവരങ്ങൾ തുടർച്ചയായി നിരീക്ഷിക്കുക. ആരോ​ഗ്യ വിഭാ​ഗം നൽകുന്ന നിർദ്ദേശങ്ങൾ കർശനമായി പാലിക്കുക. സ്വയം രോ​ഗബാധിതരാകാതെ ഇരിക്കാനും മറ്റുള്ളവരുടെ സുരക്ഷക്കായും മുൻകരുതലുകൾ സ്വീകരിക്കുക. മാസ്‌ക് ധരിക്കുക, കൈകൾ ഇടക്കിടെ സോപ്പ് അല്ലെങ്കിൽ സാനിറ്റൈസർ ഉപയോഗിച്ച് വൃത്തിയാക്കുക. മറ്റുള്ളവരുമായി ഇടപഴകുമ്പോൾ അകലം പാലിക്കുക, അനാവശ്യമായി പുറത്തിറങ്ങി കൂട്ടം കൂടാതിരിക്കുക. ശ്രദ്ധിക്കുക നമ്മുടെ രക്ഷ നമ്മുടെ കൈകളിൽ തന്നെയാണ്, ജാ​ഗ്രത കൈവെടിയരുത്.

Also Read:  കേരളത്തിലെ ആദ്യ കോവിഡ് വിമുക്‌ത ലൈബ്രറിയാവാന്‍ ‘സഹൃദയ’

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE