കേരളത്തിലെ ആദ്യ കോവിഡ് വിമുക്‌ത ലൈബ്രറിയാവാന്‍ സഹൃദയ

By Staff Reporter, Malabar News
thrissur image_malabar news
സഹൃദയയിലെ ബുക്ക് ഡിസിന്‍ഫെക്ടര്‍ സംവിധാനം
Ajwa Travels

തൃശൂര്‍: കേരളത്തിലെ ആദ്യ കോവിഡ് വിമുക്‌ത ലൈബ്രറിയാവാന്‍ ഒരുങ്ങി സഹൃദയ എന്‍ജിനീയറിങ് കോളേജ്. പുസ്‌തകങ്ങള്‍ അണുവിമുക്‌തമാക്കാന്‍ ബുക്ക് ഡിസിന്‍ഫെക്റ്റര്‍ സംവിധാനമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. പുസ്‌തകങ്ങളില്‍ സാനിറ്റൈസറുകളും മറ്റും ഉപയോഗിച്ച് അണുനശീകരണം നടത്താനാവാത്തത് ലൈബ്രറികള്‍ക്ക് വലിയ വെല്ലുവിളി ഉയര്‍ത്തുമ്പോഴാണ് പുതിയ സംവിധാനവുമായി സഹൃദയ ലൈബ്രറി എത്തുന്നത്.

കടലാസിലും പുസ്‌തകങ്ങളിലും നാലുമണിക്കൂര്‍ മുതല്‍ അഞ്ചുദിവസംവരെ കോവിഡിന്റെ സാന്നിധ്യം നിലനില്‍ക്കുമെന്ന് വിവിധ പഠനങ്ങള്‍ പറയുന്നുണ്ട്. ഈ സാഹചര്യത്തിലാണ് കൊടകര സഹൃദയ എന്‍ജിനീയറിങ് കോളജ് പുസ്‌തകങ്ങള്‍ അണുനശീകരണം നടത്താനുള്ള പുതിയ സംവിധാനം വികസിപ്പിച്ചിരിക്കുന്നത്. സഹൃദയ ടെക്‌നോളജി ബിസിനസ് ഇന്‍കുബേറ്ററിന്റെ നേതൃത്വത്തിലാണ് ബുക്ക് ഡിസിന്‍ഫെക്റ്റര്‍ വികസിപ്പിച്ചത്.

ഈ സംവിധാനത്തിലൂടെ യുവിസി സാങ്കേതികവിദ്യ ഉപയോഗിച്ച് വളരെ കുറഞ്ഞ സമയംകൊണ്ട് പുസ്‌തകങ്ങള്‍ പൂര്‍ണമായും അണുവിമുക്‌തം ആക്കുവാന്‍ സാധിക്കും. പൂര്‍ണമായും പരിസ്ഥിതി സൗഹൃദമായ ഈ ഉപകരണം യാതൊരുവിധ മാലിന്യങ്ങളൊ വിഷാംശങ്ങളോ പുറപ്പെടുവിക്കുന്നില്ല എന്നതും ഇതിന്റെ സവിശേഷതയാണ്. മാത്രവുമല്ല സാങ്കേതിക പരിജ്ഞാനം ഇല്ലാത്തവര്‍ക്കും വളരെ എളുപ്പത്തില്‍ ഉപയോഗിക്കാവുന്ന രീതിയിലാണ് ഇതിന്റെ നിര്‍മാണം.

Read Also: രാഹുലുമായി വേദി പങ്കിട്ട പഞ്ചാബ് ആരോഗ്യ മന്ത്രിക്ക് കോവിഡ്

കോവിഡിന് പുറമെ സാര്‍സ്, മെര്‍സ്, എച്ച് വണ്‍ എന്‍ വണ്‍, ഇന്‍ഫ്ളുവെന്‍സ തുടങ്ങിയ എല്ലാത്തരം വൈറസുകളെയും ബാക്ടീരിയ, ഫംഗസ് തുടങ്ങിയ സൂക്ഷ്മജീവികളെയും ഇതിലൂടെ നശിപ്പിക്കാനാവും.

അഞ്ചുമിനിറ്റിനുള്ളില്‍ 50 ഓളം പുസ്‌തകങ്ങള്‍ വരെ ഇതിലൂടെ അണുവിമുക്‌തമാക്കാന്‍ കഴിയും. അതേസമയം പുസ്‌തകങ്ങള്‍ക്ക് യാതൊരുവിധ കേടുപാടുകളും സംഭവിക്കുകയുമില്ല.

50,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ലൈബ്രറിയിലെ പുസ്‌തകങ്ങള്‍ പൂര്‍ണമായും അണുവിമുക്‌തമാക്കി കേരളത്തിലെ ആദ്യത്തെ കോവിഡ് വിമുക്ത ലൈബ്രറി ആകാനാണ് സഹൃദയ ലൈബ്രറി ഒരുങ്ങുന്നത്. ബുക്ക് ഡിസിന്‍ഫെക്റ്റര്‍ ഉപയോഗിച്ച് കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ് സഹൃദയ ലൈബ്രറിയുടെ പ്രവര്‍ത്തനം. ബുക്ക് ഡിസിന്‍ഫെക്റ്ററിന്റെ ഉല്‍ഘാടനം ഇരിങ്ങാലക്കുട രൂപത ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ നാളെ രാവിലെ നിര്‍വഹിക്കും.

Malabar News: കലക്‌ട്രേറ്റിന് മുമ്പില്‍ മോഹിനിയാട്ടം നടത്തി പ്രതിഷേധിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE