രാഹുലുമായി വേദി പങ്കിട്ട പഞ്ചാബ് ആരോഗ്യ മന്ത്രിക്ക് കോവിഡ്

By Staff Reporter, Malabar News
malabarnews-rahul-sidhu
Balbir Sing Sidhu, Rahul Gandhi
Ajwa Travels

ചണ്ഡീഗഢ്: പഞ്ചാബ് ആരോഗ്യ മന്ത്രി ബല്‍ബിര്‍ സിംഗ് സിദ്ധുവിന് കോവിഡ് സ്‌ഥിരീകരിച്ചു. സംഗരൂറില്‍ വെച്ച് നടന്ന ചടങ്ങില്‍ രാഹുല്‍ ഗാന്ധിയുമായി അദ്ദേഹം വേദി പങ്കിട്ടിരുന്നു. ഇന്നാണ് സിദ്ധുവിന് രോഗബാധ സ്‌ഥിരീകരിച്ചത്.

ചെറിയ തോതിലുള്ള പനിയും തൊണ്ടവേദനയും അദ്ദേഹത്തിന് അനുഭവപ്പെട്ടതായി മൊഹാലിയിലെ സിവില്‍ സര്‍ജന്‍ ഡോ.മന്‍ജിത് സിംഗ് പറഞ്ഞു. നിലവില്‍ അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതിയില്‍ ആശങ്കയുടെ കാര്യമില്ലെന്നും അദ്ദേഹവുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട എല്ലാവരെയും പരിശോധനക്ക് വിധേയമാക്കുമെന്നും മന്‍ജിത് സിംഗ് കൂട്ടിചേര്‍ത്തു.

രാഹുലിന് പുറമേ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്, സംസ്‌ഥാന ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ഹരീഷ് റാവത്ത്, കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ സുനില്‍ ജാഖര്‍, മന്ത്രിമാരായ വിജയ് ഇന്ദര്‍ സിംഗ്ള, റാണ ഗുര്‍മിത് സോധി, രാജ്യസഭ എംപി ദീപേന്ദര്‍ ഹൂഡ എന്നിവരാണ് ചടങ്ങില്‍ പങ്കെടുത്തത്. രാഹുലിന്റെ നേതൃത്വത്തില്‍ കാര്‍ഷിക ബില്ലിനെതിരെ മൂന്നു ദിവസം നീണ്ടുനിന്ന ട്രാക്റ്റർ റാലി സംഘടിപ്പിച്ചിരുന്നു. ഇന്ന് ഉച്ചക്ക് ശേഷം ഹരിയാനയിലേക്ക് കടക്കാനുള്ള രാഹുലിന്റെ ശ്രമം ഫലം കണ്ടിരുന്നില്ല.

Read Also: 500 മണിക്കൂർ കാത്തിരിക്കാനും തയ്യാർ; രാഹുലിനെ ഹരിയാന അതിർത്തിയിൽ തടഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE