കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെ അഭിനന്ദിച്ച് ശോഭാ സുരേന്ദ്രൻ‌; പരിഹസിച്ച് സോഷ്യൽ മീഡിയ

By Syndicated , Malabar News
Sobha_Surendran
Ajwa Travels

തിരുവനന്തപുരം: കേന്ദ്രമന്ത്രിസഭാ വികസനത്തിന്റെ ഭാഗമായി മന്ത്രിസ്‌ഥാനം ലഭിച്ച രാജീവ് ചന്ദ്രശേഖറിനെ അഭിനന്ദിച്ച് ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ‌. രാജീവ് ചന്ദ്രശേഖറിലൂടെ മോദി സർക്കാർ കേരളത്തിന് ഒരു കേന്ദ്രമന്ത്രിയെക്കൂടി നൽകിയതായി ശോഭാ സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു. അതേസമയം ശോഭാ സുരേന്ദ്രന്റെ അഭിനന്ദന പോസ്‍റ്റിന് താഴെ പ്രതിഷേധവും പരിഹാസവും കലർന്ന രീതിയിൽ നിരവധി പ്രതികരണങ്ങളാണ് വരുന്നത്.

സംസ്‌ഥാനത്ത് പ്രമുഖരായ നിരവധി നേതാക്കൾ ഉണ്ടായിരുന്ന സാഹചര്യത്തിൽ രാജീവ് ചന്ദ്രശേഖറിന് മന്ത്രിസ്‌ഥാനം കൊടുത്തത് എന്ത് മാനദണ്ഡത്തിന്റെ അടിസ്‌ഥാനത്തിൽ ആണെന്നാണ് പലരുടെയും ചോദ്യം. ഇന്നലെയാണ് പ്രമുഖ വ്യവസായിയും കർണാടകയിൽ നിന്നുള്ള രാജ്യസഭാംഗവും മലയാളിയുമായ രാജീവ് ചന്ദ്രശേഖർ കേന്ദ്രമന്ത്രിയായി ചുമതല ഏറ്റെടുത്തത്. കേരളത്തിലെ എൻഡിഎ വൈസ് ചെയർമാൻ കൂടിയാണ് ഇദ്ദേഹം.

Read also: എസ്‌സി, എസ്‌ടി ഫണ്ട് തട്ടിപ്പ്; പ്രതികളിൽ ഒരാൾ കീഴടങ്ങി; രണ്ട് പേർ ഇപ്പോഴും ഒളിവിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE