എസ്‌സി, എസ്‌ടി ഫണ്ട് തട്ടിപ്പ്; പ്രതികളിൽ ഒരാൾ കീഴടങ്ങി; രണ്ട് പേർ ഇപ്പോഴും ഒളിവിൽ

By News Desk, Malabar News
Ajwa Travels

തിരുവനന്തപുരം: പട്ടികജാതി- പട്ടികവർഗ വിദ്യാർഥികൾക്കുള്ള സർക്കാർ ആനുകൂല്യങ്ങൾ തട്ടിയെടുത്ത കേസിലെ പ്രതികളിൽ ഒരാൾ കീഴടങ്ങി. എസ്‌സി, എസ്‌ടി വകുപ്പിലെ ക്‌ളർക്ക് ആയിരുന്ന വീരണകാവ് സ്വദേശി രാഹുലാണ്‌ മ്യൂസിയം സ്‌റ്റേഷനിൽ കീഴടങ്ങിയത്. രാഹുലിന്റെ മുൻ‌കൂർ ജാമ്യാപേക്ഷ ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. ഈ സാഹചര്യത്തിലാണ് കീഴടങ്ങൽ. മൂന്ന് മാസമായി ഇയാൾ ഒളിവിലായിരുന്നു.

പഠനമുറി ഉൾപ്പടെയുളള വിദ്യാർഥികളുടെ ആനുകൂല്യങ്ങൾ വ്യാജ ബാങ്ക് അക്കൗണ്ടുണ്ടാക്കി രാഹുലും രണ്ട് പ്രമോട്ടർമാരും ചേർന്ന് തട്ടിയെടുത്തെന്നാണ് കേസ്. സംഭവത്തിൽ പട്ടികജാതി- പട്ടികവർഗ കമ്മീഷൻ സ്വമേധയാ കേസെടുക്കുകയായിരുന്നു. രാഹുലും പ്രമോട്ടർമാരായ രാഹുൽ രവി, വിശാഖ് സുധാകരൻ എന്നിവരും ചേർന്ന് 75 ലക്ഷത്തിലധികം രൂപ തട്ടിച്ചെന്നാണ് വകുപ്പുതല അന്വേഷണത്തിൽ കണ്ടെത്തിയത്. രാഹുൽ കീഴടങ്ങിയെങ്കിലും മറ്റ് രണ്ട് പേരെ പിടികൂടാൻ ഇതുവരെ പോലീസിന് സാധിച്ചിട്ടില്ല.

Also Read: രാജ്യദ്രോഹക്കേസ്; പോലീസ് സംഘം ഐഷയെ കൊച്ചിയിൽ ചോദ്യം ചെയ്യുന്നു 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE