ദക്ഷിണാഫ്രിക്കന്‍ കോവിഡ് വകഭേദം; ആദ്യ കേസ് റിപ്പോര്‍ട് ചെയ്‌തതായി കര്‍ണാടക

By Staff Reporter, Malabar News
covid-19
Representational Image
Ajwa Travels

ബെംഗളൂരു: കോവിഡിന്റെ ദക്ഷിണാഫ്രിക്കന്‍ വകഭേദം കര്‍ണാടകയില്‍ റിപ്പോര്‍ട് ചെയ്‌തു. സംസ്‌ഥാന ആരോഗ്യ വകുപ്പാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം ഇത് സംബന്ധിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ അധികൃതർ പുറത്തുവിട്ടിട്ടില്ല.

സംസ്‌ഥാനത്ത് ഇതുവരെ 29 പേര്‍ക്ക് ബ്രിട്ടീഷ് വകഭേദം സ്‌ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ 7,456 ആളുകളാണ് കർണാടകയിൽ കോവിഡ് ബാധിച്ചു ചികിൽസയിൽ കഴിയുന്നത്. മാര്‍ച്ച്‌ 10 വൈകീട്ട് വരെയുള്ള കണക്കുകള്‍ പ്രകാരം 9,56,801 പേര്‍ക്കാണ് സംസ്‌ഥാനത്ത് കോവിഡ് സ്‌ഥിരീകരിച്ചത്. 12,379 പേർക്ക് വൈറസ് ബാധ മൂലം ജീവൻ നഷ്‌ടമായപ്പോൾ 9,36,947 പേര്‍ രോഗമുക്‌തി നേടുകയും ചെയ്‌തു.

അതേസമയം ഇന്ത്യയില്‍ 1,89,226 പേരാണ്​ നിലവിൽ ചികിൽസയിലുള്ളത്​. 24 മണിക്കൂറിനിടെ 22,854 പേർക്കാണ് രാജ്യത്ത് കോവിഡ്​ റിപ്പോർട് ചെയ്‌തത്‌. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 11,285,561 ആയി ഉയർന്നു.

Read Also: വാക്‌സിൻ വിതരണം; മൂന്നാം ഘട്ടത്തിൽ 50 വയസിന് മുകളിലുള്ളവർക്ക് ലഭ്യമാകും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE