കോവിഡാനന്തര ചികിൽസ; ജില്ലാ ഹോമിയോ ആശുപത്രിയിൽ പ്രത്യേക ഒപി സൗകര്യമൊരുക്കി

By Staff Reporter, Malabar News
wayanad news
ജില്ലാ ഹോമിയോ ആശുപത്രിയിലെ പ്രത്യേക ഒപി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാർ ഉൽഘാടനം ചെയ്യുന്നു
Ajwa Travels

വയനാട്: കോവിഡനന്തര ചികിൽസക്കായി അഞ്ചുകുന്നിലെ ജില്ലാ ഹോമിയോ ആശുപത്രിയിൽ പ്രത്യേക ഒപി ആരംഭിച്ചു. കോവിഡ് ഭേദമായവരുടെ തുടർ ചികിൽസക്കായാണ് പ്രത്യേക സൗകര്യം സജ്‌ജമാക്കിയത്. എല്ലാ ദിവസവും രാവിലെ ഒൻപത് മണി മുതൽ ഉച്ചയ്‌ക്ക് രണ്ടുമണി വരെയാണ് ഒപിയുടെ പ്രവർത്തന സമയം.

ജില്ലയിലെ മറ്റ് സർക്കാർ ഹോമിയോ ഡിസ്‌പൻസറികളിലും ചൊവ്വ, വ്യാഴം ദിവസങ്ങളിൽ ഈ സൗകര്യം ലഭ്യമാവുമെന്ന് അധികൃതർ അറിയിച്ചു. ഉച്ചയ്‌ക്ക് 12 മുതൽ രണ്ടുവരെയാണ് സേവനം ലഭിക്കുക.

ജില്ലാതല പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാർ ഉൽഘാടനം ചെയ്‌തു. ജില്ലാപഞ്ചായത്ത് സ്‌ഥിരംസമിതി അധ്യക്ഷൻ എം മുഹമ്മദ് ബഷീർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്തംഗം ബിന്ദു പ്രകാശ്, ഹോമിയോ ഡിഎംഒ ഡോ. കെ ഹരിലാൽ, ഡിപിഎം ഡോ. അനീന ത്യാഗരാജൻ, ആർ ജയന്തി തുടങ്ങിയവർ പങ്കെടുത്തു.

Read Also: മലയോര ഹൈവേ; കോടഞ്ചേരിയിൽ ടാറിംഗ് തുടങ്ങി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE