കോവിഡ് കണക്കുകള്‍ മുകളിലേക്ക്: ആശ്വാസമായി രോഗമുക്തി നിരക്ക്

By Trainee Reporter, Malabar News
Malabar News_Covid-virus
Representational image
Ajwa Travels

ന്യൂ ഡെല്‍ഹി: ആശങ്ക പരത്തി രാജ്യത്തെ കോവിഡ് കണക്കുകളില്‍ വീണ്ടും വര്‍ദ്ധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 88,600 പുതിയ കോവിഡ് കേസുകള്‍ കൂടി രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്‌തു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് കേസുകളുടെ എണ്ണം 59 ലക്ഷം കടന്നു. ലോകത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന കോവിഡ് കണക്കുകളാണ് ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്യുന്നത്. 24 മണിക്കൂറില്‍ 1,124 കോവിഡ് മരണങ്ങള്‍ രജിസ്റ്റര്‍ ചെയ്‌തുവെന്നാണ് ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 94,503 ആയി.

രോഗ വ്യാപനം കൂടുന്ന സാഹചര്യത്തില്‍ പരിശോധനകളുടെ എണ്ണവും രാജ്യത്ത് വര്‍ധിപ്പിച്ചിട്ടുണ്ട്. 7,12,57,836 കോവിഡ് പരിശോധനകളാണ് ഇന്നലെ രാജ്യത്ത് നടന്നത്. രോഗ വ്യാപനത്തിനിടയിലും രോഗമുക്തി നിരക്ക് ഉയരുന്നത് രാജ്യത്തിന് ആശ്വാസം പകരുന്നുണ്ട്. 92,043 പേര്‍ക്കാണ് ഒരു ദിവസത്തിനിടെ കോവിഡ് നെഗറ്റീവായത്. ഇതോടെ രാജ്യത്തെ രോഗമുക്തി നിരക്ക് 82.46 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്.

Read also: സ്വകാര്യ ആശുപത്രിയില്‍ 10 ശതമാനം കിടക്കകള്‍ കോവിഡ് രോഗികള്‍ക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE