രാജ്യത്ത് സ്‌പുട്‌നിക്‌ വാക്‌സിൻ വിതരണം ആരംഭിച്ചു

By Staff Reporter, Malabar News
Sputnik-vaccine
Ajwa Travels

ഹൈദരാബാദ്: റഷ്യൻ നിർമിത വാക്‌സിനായ സ്‌പുട്‌നിക്‌ 5 വാക്‌സിന്റെ ആദ്യഡോസ് വിതരണം ഹൈദരാബാദിൽ ആരംഭിച്ചു. ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയിലാണ് വിതരണം ആരംഭിച്ചത്. നാളെ വിശാഖപട്ടണത്തും സ്‌പുട്‌നിക്‌ വാക്‌സിൻ വിതരണം ചെയ്യും.

റഷ്യയിൽ നിന്നും 1.5 ലക്ഷം ഡോസുകളാണ് നിലവിൽ രാജ്യത്ത് വിതരണം ചെയ്യാൻ എത്തിച്ചേർന്നിട്ടുള്ളത്. അടുത്ത എട്ടു മുതൽ 12 മാസത്തിനുള്ളിൽ ഇന്ത്യയിലെ 125 ദശലക്ഷം പേരിലേക്ക് എത്തിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ഡോ. റെഡ്ഡീസ് ലാബ്‌സ് അറിയിച്ചു.

കോവിഡ് വാക്‌സിൻ ഡോസ് ഒന്നിന് ജിഎസ്‌ടി അടക്കം 995.40 രൂപയ്‌ക്കായിരിക്കും വിൽക്കുകയെന്ന് ഡോ. റെഡ്ഡീസ് ലാബ്‌സ് നേരത്തെ അറിയിച്ചിരുന്നു. ഗവൺമെന്റിനും സ്വകാര്യ മേഖലയ്‌ക്കും ഒരേ വിലയാണ് കമ്പനി ഈടാക്കുന്നത്. രാജ്യത്ത് വരും ദിവസങ്ങളിൽ ഒറ്റ ഡോസ് മാത്രമുള്ള സ്‌പുട്‌നിക്‌ ലൈറ്റ് വാക്‌സിന്റെ ഉൽപാദനം കൂടി ആരംഭിക്കുമെന്ന് നീതി അയോഗ് നേരത്തെ വ്യക്‌തമാക്കിയിരുന്നു.

Read Also: ഓക്‌സിജൻ ക്ഷാമം മൂലമുള്ള മരണം; നഷ്‌ടപരിഹാരം നൽകുന്നത് പരിഗണിക്കണം; ഡെൽഹി ഹൈക്കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE