ശ്രീറാമിന്റെ പുതിയ നിയമനം; അതൃപ്‌തി അറിയിച്ച് ഭക്ഷ്യമന്ത്രി

By Staff Reporter, Malabar News
Kerosene Price Will Not Increase In Kerala Said Minister GR Anil
Ajwa Travels

തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമന്റെ സപ്ളൈക്കോയിലെ നിയമനത്തിൽ അതൃപ്‌തിയുമായി ഭക്ഷ്യമന്ത്രി ജിആർ അനിൽ. വിവാദത്തിലുള്ള ഉദ്യോഗസ്‌ഥൻ വകുപ്പിലെത്തുന്നത് അറിയിച്ചില്ലെന്നാണ് പരാതി. ചീഫ് സെക്രട്ടറിയുടെ ഏകപക്ഷീയ നടപടിയിൽ ജിആർ അനിൽ മുഖ്യമന്ത്രിയെ അതൃപ്‌തി അറിയിച്ചു.

ഐഎഎസ് ഉദ്യോഗസ്‌ഥരുടെ സ്‌ഥലം മാറ്റത്തിലും നിയമനത്തിലും ചീഫ് സെക്രട്ടറി ഏകപക്ഷീയമായി തീരുമാനമെടുക്കുന്നു എന്ന ആരോപണം മന്ത്രിമാർ മുൻപും ഉന്നയിച്ചിരുന്നു.

വലിയ പ്രതിഷേധങ്ങൾക്ക് ഒടുവിലാണ് മാദ്ധ്യമ പ്രവർത്തകൻ കെഎം ബഷീറിനെ കാറിടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീറാമിനെ ആലപ്പുഴ കളക്‌ടർ സ്‌ഥാനത്ത് നിന്നും സപ്ളൈക്കോ ജനറൽ മാനേജറാക്കി മാറ്റിയത്.

ശ്രീറാമിന് പകരം കൃഷ്‌ണ തേജ ഐഎഎസ് പുതിയ ആലപ്പുഴ കളക്‌ടറായി ചുമതലയേൽക്കും. പ്രളയകാലത്ത് ആലപ്പുഴ സബ് കളക്‌ടറായി പ്രവർത്തിച്ചിരുന്നയാളാണ് ഇദ്ദേഹം.

Read Also: കനത്ത മഴ; നാളെ ഒൻപത് ജില്ലകളിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക് അവധി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE