എസ്‌എസ്‌എഫ് നാഷണൽ കോൺഫറൻസ്; 6 ലക്ഷം സ്‌ക്വയർ ഫീറ്റ് പന്തൽ; ജോലികൾ ആരംഭിച്ചു

'നമ്മൾ ഇന്ത്യൻ ജനത' എന്ന പ്രമേയത്തിൽ നവംബർ 24, 25, 26 തീയതികളിൽ മുംബൈയിൽ നടക്കുന്ന എസ്‌എസ്‌എഫ് ഗോൾഡൻ ഫിഫ്റ്റി നാഷണൽ കോൺഫറൻസിന്റെ പന്തൽ ജോലികൾ ആരംഭിച്ചു. 6 ലക്ഷം സ്‌ക്വയർ ഫീറ്റ് പന്തലിന്റെ കാലുനാട്ടൽ കർമം മൗലാന ഖുർഷിദ് ജമാൽ നൂരി, ജനാബ് ദീൻ ദിൽവാർ മുഹമ്മദ് എന്നിവർ ചേർന്നാണ് നിർവഹിച്ചത്.

By Desk Reporter, Malabar News
SSF Golden Fifty National Conference
മൗലാന ഖുർഷിദ് ജമാൽ നൂരി, ജനാബ് ദീൻ ദിൽവാർ മുഹമ്മദ് എന്നിവർ ചേർന്ന് പന്തൽ കാൽനാട്ടൽ കർമം നിർവഹിക്കുന്നു
Ajwa Travels

മുംബൈ: ഏകതാ ഉദ്യാനിൽ വെച്ചു നടക്കുന്ന (SSF Golden Fifty National Conference) കോൺഫറൻസിലെ പ്രതിനിധി സമ്മേളനം നവംബർ 24ന് ആരംഭിക്കും. എസ്‌എസ്‌എഫ് മഹാരാഷ്‌ട്ര ഈസ്‌റ്റ്‌ സംസ്‌ഥാന പ്രസിഡന്റ് അബ്‌ദുൽ ഖാദിർ ഖാദിരി അധ്യക്ഷത വഹിച്ച പന്തലിന്റെ കാലുനാട്ടൽ കർമത്തിൽ ദേശീയ-സംസ്‌ഥാന ഭാരവാഹികളും പൗരപ്രമുഖരും പങ്കെടുത്തു.

ആറുലക്ഷം സ്‌ക്വയർ ഫീറ്റ് വരുന്ന സമ്മേളന നഗരിയിൽ സജ്‌ജീകരിക്കുന്ന പ്രതിനിധി സമ്മേളനം, എജുസൈൻ കരിയര്‍ എക്‌സ്‌പൊ, ബുക്ക് ഫെയർ ഉൾപ്പെടെയുള്ള സമ്മേളന പരിപാടികൾക്കുള്ള പന്തലുകളുടെ കാൽ നാട്ടൽകർമമാണ് നിർവഹിക്കപ്പെട്ടത്. ചടങ്ങിൽ മൗലാന സൂഫി അബ്‌ദുൽ കരീം, ഹാജി അക്റം ഹുസൈൻ, ഖാരി തൗഫീഖ് മിസ്‌ബാഹി, മുഹമ്മദ്‌ ശരീഫ് ബംഗളുരു, സഫർ അഹ്‌മദ്‌ മദനി കശ്‌മീർ, യാക്കൂബ് ഖാൻ, അബ്‌ദുറഹ്‌മാൻ ബുഖാരി തുടങ്ങിയവർ സംബന്ധിച്ചു.

ദേശീയസമ്മേളനത്തിന്റെ ഭാഗമായി ത്രിദിന പ്രതിനിധി സമ്മേളനം നടക്കും. രാജ്യത്തെ വിവിധ ഭാഗങ്ങളിലെ സെക്‌ടർ, ഡിവിഷൻ, ജില്ല, സംസ്‌ഥാന ഘടകങ്ങളിൽ നിന്നും നേരത്തെ രജിസ്‌റ്റർ ചെയ്‌ത മൂവായിരം ഔദ്യോഗിക അംഗങ്ങൾ പ്രതിനിധി സമ്മേളനത്തിൽ പങ്കെടുക്കും.

വിദ്യാർഥികൾക്ക് വിദ്യാഭ്യാസ കരിയർ മാർഗനിർദേശം നൽകുന്നതിനുള്ള സ്‌റ്റാളുകളിൽ കരിയർ കൗൺസിലർമാർ സെഷനുകൾക്ക് നേതൃത്വം നൽകും. ഇന്ത്യയിലെ വിവിധ ഭാഷകളിലുള്ള പ്രസിദ്ധീകരണശാലകളിൽ നിന്നുള്ള ആയിരക്കണക്കിന് പുസ്‌തകങ്ങളുടെ പ്രദർശനവും വിപണനവും ഉൾപ്പെടുത്തിയ മെഗാ ബുക്ക് ഫെയറിനും സമ്മേളന നഗരി വേദിയാകും.

26ന് നടക്കുന്ന സമാപന സമ്മേളനത്തിൽ സയ്യിദ് ആദിൽ ഉമർ ജിഫ്‌രി മദീന മുനവ്വറ, സയ്യിദ് അഫീഫുദ്ദീൻ ജീലാനി ബാഗ്‌ദാദ്, സയ്യിദ് അലിയ്യുൽ ഹാശിമി, സയ്യിദ് സ്വബാഹുദ്ദീൻ രിഫാഈ ബാഗ്‌ദാദ്, സുൽത്വാനുൽ ഉലമ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ, ബദ്റുസ്സാദാത്ത് സയ്യിദ് ഇബ്‌റാഹിം ഖലീലുൽ ബുഖാരി, അല്ലാമ സ്വാലിഹ് സാമിറാഇ ഇറാഖ്, അൽഹാജ് യഹ്‌യ റോഡസ് യുഎസ്‌എ തുടങ്ങിയ പ്രമുഖപണ്ഡിതരും നേതാക്കളും പങ്കെടുക്കും.

RELATED | എജുസൈൻ കരിയര്‍ എക്‌സ്‌പൊ മുംബൈയിൽ നവംബർ 24 മുതൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE