എജുസൈൻ കരിയര്‍ എക്‌സ്‌പൊ മുംബൈയിൽ നവംബർ 24 മുതൽ

മൈക്രോസോഫ്‌റ്റ് ഉൾപ്പെടെയുള്ള ബഹുരാഷ്‌ട്രാ കമ്പനികളും നാൽപതിലധികം കേന്ദ്ര സർവകലാശാല പ്രതിനിധികളും ഇരുപത്തഞ്ചിലധികം അന്താരാഷ്‌ട്ര യൂണിവേഴ്‌സിറ്റി പ്രതിനിധികളും എക്‌സ്‌പോയിൽ സംബന്ധിക്കുന്നുണ്ട്. നൂറിലധികം കരിയർ ഉപദേശകരുടെ സഹായവും ലഭിക്കും.

By Central Desk, Malabar News
SSF CAREER EXPO Mumbai _ EDUCINE CAREER EXPO
Ajwa Travels

മുംബൈ: എസ്‌എസ്‌എഫ് ഗോൾഡൻ ഫിഫ്റ്റി നാഷണൽ കോൺഫറൻസിന്റെ ഭാഗമായുള്ള എജുസൈൻ എക്‌സ്‌പൊ (EDUCINE CAREER EXPO) മുംബൈയിലെ ഡിയോനാർ ഗ്രൗണ്ടിൽ നവംബർ 24ന് വെള്ളിയാഴ്‌ച ആരംഭിക്കും.

വിസ്‌ഡം എഡ്യൂക്കേഷൻ ഫൗണ്ടേഷൻ ഓഫ് ഇന്ത്യയുടെ (വെഫി) കീഴിലാണ് എക്‌സ്‌പൊ സംഘടിപ്പിക്കുന്നത്. മൂന്നു ദിവസം നീണ്ടു നിൽക്കുന്ന എക്‌സ്‌പൊ വെള്ളിയാഴ്‌ച ഉച്ചക്ക് രണ്ടു മണിക്ക് ആരംഭിച്ച്, 26 ഞായറാഴ്‌ച അവസാനിക്കും. പ്രവേശനം സൗജന്യമാണ്.

സയൻസ്, ടെക്‌നോളജി, മെഡിസിൻ, ആർട്‌സ്, ലോ, കോമേഴ്‌സ് തുടങ്ങിയ മേഖലകളിലെ വ്യത്യസ്‌ത കോഴ്‌സുകൾ, രാജ്യത്തെ പ്രീമിയർ സ്‌ഥാപനങ്ങൾ, ടെക്‌നിക്കൽ വിദ്യാഭ്യാസം, സംരംഭകത്വം, ഭാഷാ പഠനം, മീഡിയ സ്‌റ്റഡീസ്‌, ഓൺലൈൻ കോഴ്‌സുകൾ, സ്‌കോളർഷിപ്പുകൾ, ഫെലോഷിപ്പുകൾ, വിദേശ യൂണിവേഴ്‌സിറ്റികൾ, സർട്ടിഫിക്കറ്റ് കോഴ്‌സുകൾ, ഷോർട്ട് ടേം കോഴ്‌സുകൾ, അപ്‌സ്‌കില്ലിങ് തുടങ്ങിയ എൺപതോളം മേഖലകൾ ചർച്ച ചെയ്യുന്ന സ്‌റ്റാളുകൾ എജുസൈനിൽ ഉണ്ടായിരിക്കും.

‘അക്കാദമിക തലത്തിൽ ചൂഷണാത്‌മകമായ വാണിജ്യവൽക്കരണം കുട്ടികളുടെ കരിയർ മോഹങ്ങൾക്ക് ഭീഷണിയാകുന്നിടത്ത് വിദ്യാർഥികളുടെ വിദ്യാഭ്യാസ സ്വപ്‌നങ്ങൾക്ക് ചിറക് തുന്നുകയാണ് എസ്‌എസ്‌എഫ് ഗോൾഡൻ ഫിഫ്റ്റിയുടെ ഭാഗമായി മുംബൈയിൽ നടക്കുന്ന എജുസൈൻ. വിവേചനരഹിതമായ വിദ്യാഭ്യാസ വിതരണവും ഉപദേശവും വലിയ പ്രതീക്ഷയോടെയാണ് സമൂഹം കാണുന്നത്. സ്വകാര്യ സ്‌ഥാപനങ്ങളുടെ ലാഭകേന്ദ്രീകൃതമായ വിദ്യാഭ്യാസ പ്രദർശനങ്ങൾക്കപ്പുറം സൗജന്യമായി, വ്യക്‌തമായ കരിയർ കൗൺസിലിംഗ് ഒരുക്കിയിരിക്കുകയാണ് എജുസൈൻ’ -ഭാരവാഹികൾ പറഞ്ഞു.

കരിയർ മേഖലയിൽ പ്രവർത്തിക്കുന്ന നൂറിലധികം കരിയർ ഉപദേശകരുടെ സേവനവും ഇവിടെ സജ്‌ജീകരിച്ചിട്ടുണ്ട്. നാൽപതിലധികം കേന്ദ്ര സർവകലാശാല പ്രതിനിധികളും ഇരുപത്തഞ്ചിലധികം അന്താരാഷ്‌ട്ര യൂണിവേഴ്‌സിറ്റി പ്രതിനിധികളും സംബന്ധിക്കുന്നതാണ് വിപുലമായ എജുസൈൻ കരിയർ എക്‌സ്‌പൊ. മൈക്രോസോഫ്‌റ്റ് ഉൾപ്പെടെ വ്യത്യസ്‌ത ബഹുരാഷ്‌ട്ര കമ്പനികളുടെ പ്രതിനിധികളുമായി സംവദിക്കാൻ എക്‌സ്‌പോയിൽ വിദ്യാർഥികൾക്ക് അവസരമുണ്ടായിരിക്കും.

TECH | ‘സീക്രട്ട് കോഡ്’ ഫീച്ചറുമായി വാട്‍സ്ആപ്പ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE