കണ്ണൂർ: ജില്ലയിലെ പാനൂർ നടമ്മലിൽ രണ്ട് സ്‌റ്റീൽ ബോംബുകൾ കണ്ടെത്തി. പ്‌ളാസ്‌റ്റിക് ബോട്ടിലിൽ ഒളിപ്പിച്ച നിലയിൽ ആണ് ബോംബുകൾ കണ്ടെത്തിയത്. പ്രദേശവാസികൾ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസ് സ്‌ഥലത്തെത്തി പരിശോധന നടത്തി.
കണ്ണൂരിൽ നിന്ന് എത്തിയ ബോംബ് സ്‌ക്വാഡ് ബോംബുകൾ നിർവീര്യമാക്കി. സംഭവത്തിൽ പാനൂർ പോലീസ് കേസ് രജിസ്‌റ്റർ ചെയ്‌ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Most Read: പണിമുടക്കിന്റെ രണ്ടാം ദിവസവും സെക്രട്ടറിയേറ്റ് സ്‍തംഭിച്ചു; ഹാജരായത് 212 പേർ മാത്രം