പണിമുടക്കിന്റെ രണ്ടാം ദിവസവും സെക്രട്ടറിയേറ്റ് സ്‍തംഭിച്ചു; ഹാജരായത് 212 പേർ മാത്രം

By Trainee Reporter, Malabar News
secretariat-kerala
Representational Image
Ajwa Travels

തിരുവനന്തപുരം: ദേശീയ പണിമുടക്കിന്റെ രണ്ടാം ദിവസമായ ഇന്നും സെക്രട്ടറിയേറ്റ് സ്‍തംഭിച്ചു. 4.15 ശതമാനം ജീവനക്കാർ മാത്രമാണ് ഇന്ന് ജോലിക്കായി എത്തിയത്. ഡയസ്‌നോൺ പ്രഖ്യാപിച്ചിട്ടും സെക്രട്ടറിയേറ്റിൽ ആകെയുള്ള 4828 ജീവനക്കാരിൽ 212 പേർ മാത്രമാണ് ഇന്ന് ജോലിയിൽ ഹാജരായത്. പൊതുഭരണ വകുപ്പിൽ 188 പേർ, ഫിനാൻസ് വകുപ്പിൽ 22, നിയമവകുപ്പിൽ ഒരാൾ എന്നിങ്ങനെയാണ് ഇന്ന് രേഖപ്പെടുത്തിയ ഹാജർ നില.

ദേശീയ പണിമുടക്കിന്റെ ഒന്നാം ദിവസമായ ഇന്നലെ 32 പേര്‍ മാത്രമാണ് ജോലിക്കെത്തിയത്. മറ്റു സർക്കാർ സ്‌ഥാപനങ്ങളിലും ഹാജർ നില തീരെ കുറവാണ്. ഹൈക്കോടതി നിർദ്ദേശ പ്രകാരം പണിമുടക്കിൽ പങ്കെടുക്കുന്നത് തടഞ്ഞു സർക്കാർ ഉത്തരവ് ഇറക്കിയത് ജീവനക്കാരുടെ സംഘടനകൾ മുഖവിലക്ക് എടുത്തില്ലെന്നാണ് ഇന്നത്തെ ഹാജർനില വ്യക്‌തമാക്കുന്നത്‌.

അനിവാര്യ കാരണമില്ലാതെ അവധി അനുവദിക്കില്ലെന്നും, അനധികൃതമായി ഹാജരാകാതിരുന്നാൽ ശമ്പളം നഷ്‌ടപ്പെടുമെന്നും ഉത്തരവിൽ വ്യക്‌തമാക്കിയിരുന്നെങ്കിലും ജോലിക്ക് ഹാജരാകേണ്ടെന്ന നിർദ്ദേശമാണ് സർവീസ് സംഘടനകൾ നൽകിയത്. ഭരണ, പ്രതിപക്ഷ അനുകൂല ട്രേഡ് യൂണിയനുകള്‍ പണിമുടക്കില്‍ പങ്കെടുത്തതിനാലാണ് ഹാജര്‍ നില ഗണ്യമായി കുറഞ്ഞത്.

Most Read: മുസ്‌ലിം ഭരണാധികാരികളെ കുറിച്ചുള്ള പാഠഭാഗങ്ങൾ വെട്ടിച്ചുരുക്കാൻ ഒരുങ്ങി കർണാടക

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE