മലപ്പുറത്ത് തെരുവുനായ ആക്രമണം; അഞ്ച് പേര്‍ക്ക് പരുക്ക്

By News Desk, Malabar News
Kudumbasree to catch stray dogs
Representational Image
Ajwa Travels

മലപ്പുറം: ജില്ലയിലെ കല്‍പകഞ്ചേരിയിലും ചെറിയമുണ്ടത്തും തെരുവുനായയുടെ ആക്രമണത്തില്‍ അഞ്ച് പേര്‍ക്ക് പരുക്ക്. നെല്ലാംപറമ്പ് സ്വദേശിയായ 12 വയസുകാരനുള്‍പ്പെടെ സാരമായി മുറിവേറ്റു. പരുക്കേറ്റവരെ തിരൂര്‍ ജില്ലാ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികില്‍സ നല്‍കി.

ഇന്നലെ (വെള്ളിയാഴ്‌ച്ച) വൈകുന്നേരമാണ് സംഭവം നടന്നത്. തുവ്വക്കാട് നെല്ലാംപറമ്പില്‍, ചെറിയമുണ്ടം എന്നീ പ്രദേശങ്ങളിലാണ് തെരുവു നായയുടെ ആക്രമണമുണ്ടായത്. മുഹമ്മദ് അഫ്‌സൽ എന്ന പന്ത്രണ്ടുകാരന്‍ വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കുന്നതിന് ഇടയിലാണ് നായയുടെ കടിയേറ്റത്. ശേഷം നായ വഴിയാത്രക്കാരെയും ആക്രമിച്ചു. പലര്‍ക്കും മുഖത്തുള്‍പ്പെടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ സാരമായി മുറിവേറ്റിട്ടുണ്ട്.

മൂന്ന് മാസം മുന്‍പും പ്രദേശത്ത് തെരുവു നായയുടെ ആക്രമണത്തില്‍ മറ്റൊരു ബാലന് പരുക്കേറ്റിരുന്നു. വര്‍ധിച്ച് വരുന്ന തെരുവു നായ ആക്രമണം തടയാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ ജനപ്രതിനിധികളെ സമീപിച്ചു.

Malabar News: ചാവക്കാട് അടച്ചിട്ട വീട്ടിലെ കവര്‍ച്ച; പ്രധാന പ്രതികള്‍ പിടിയില്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE