ചാവക്കാട് അടച്ചിട്ട വീട്ടിലെ കവര്‍ച്ച; പ്രധാന പ്രതികള്‍ പിടിയില്‍

By News Desk, Malabar News
arrest image_malabar news
Representational Image
Ajwa Travels

തൃശൂര്‍: ചാവക്കാട് തിരുവത്രയില്‍ ആള്‍താമസമില്ലാത്ത വീടിന്റെ വാതില്‍ കുത്തിപ്പൊളിച്ച് 36 പവന്‍ കവര്‍ന്ന കേസില്‍ പ്രധാന പ്രതികള്‍ പിടിയില്‍. കുപ്രസിദ്ധ മോഷ്‌ടാവ്‌ പനക്കല്‍ ചന്ദ്രന്‍, മുഹമ്മദ് നിസാര്‍ എന്നിവരാണ് അറസ്‌റ്റിലായത്. സംസ്‌ഥാനത്തെ നൂറോളം മോഷണക്കേസുകളിലെ പ്രതികളാണിവര്‍.

നവംബര്‍ മൂന്നിനാണ് വലിയകത്ത് അഷ്‌റഫിന്റെ വീട്ടില്‍ കവര്‍ച്ച നടന്നത്. വീടിന്റെ പുറകുവശത്തെ വാതില്‍ പൊളിച്ച് അകത്തു കടന്ന മോഷ്‌ടാക്കള്‍ അലമാരയില്‍ നിന്നും സ്വര്‍ണാഭരണങ്ങള്‍ കവരുകയായിരുന്നു. എട്ടു മാസമായി അഷ്‌റഫും കുടുംബവും ആലപ്പുഴയിലെ വീട്ടിലാണ് താമസം. വീട്ടിലെത്തിയ ജോലിക്കാരനാണ് മോഷണ വിവരം അറിഞ്ഞത്.

മോഷണത്തിന് ശേഷം ഒളിവില്‍ പോയ പ്രതികള്‍ കര്‍ണാടക, തമിഴ്‌നാട് എന്നീ സംസ്‌ഥാനങ്ങളിലെ വിവിധ ഒളിത്താവളങ്ങളില്‍ താമസിച്ചു വരികയായിരുന്നു. പ്രതികളെ തമിഴ്‌നാട് സത്യമംഗലം കാട്ടിനുള്ളിലെ ഒളിത്താവളത്തില്‍ നിന്നാണ് പിടികൂടിയത്. മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കാത്തതിനാല്‍ ഇവരെ പിടികൂടുക ദുഷ്‌കരം ആയിരുന്നുവെന്ന് പോലീസ് പറയുന്നു. കേസില്‍ നേരത്തെ പിടിയില്‍ ആയ സുഹൈല്‍ എന്നയാളില്‍ നിന്നു കിട്ടിയ വിവരത്തെ തുടര്‍ന്നാണ് സത്യമംഗലത്തു നിന്ന് ഇവരെ അറസ്‌റ്റ് ചെയ്‌തത്‌.

അനേകം മോഷണ കേസുകളിലെ പ്രതികളായ ഇവരെ പിടികൂടിയതോടെ നിരവധി കേസുകളില്‍ വ്യക്‌തത വന്നെന്നു പോലീസ് അറിയിച്ചു. വയനാട്ടിലും തലപ്പുഴയിലും നടത്തിയ  മോഷണങ്ങള്‍ പ്രതികള്‍ സമ്മതിച്ചിട്ടുണ്ട്. കോഴിക്കോട് മുക്കത്തു നിരവധി മലഞ്ചരക്ക് സ്‌ഥാപനങ്ങളില്‍ മോഷണം നടത്തി ലക്ഷങ്ങള്‍ വില വരുന്ന സാധനങ്ങള്‍ കവര്‍ന്നിരുന്നതായും പ്രതികള്‍ സമ്മതിച്ചിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്.

Malabar News: തൃശൂരില്‍ ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു; പിന്നില്‍ സിപിഎംമെന്ന് ആരോപണം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE