ഉറങ്ങി കിടന്ന അമ്മയുടെയും മകളുടെയും സ്വർണം കവർന്നു; അന്വേഷണം ആരംഭിച്ച് പോലീസ്

By Team Member, Malabar News
Gold Robbery In Thrissur Police Started Investigation
Ajwa Travels

തൃശൂർ: ജില്ലയിലെ അഴീക്കോട് ഉറങ്ങി കിടന്നിരുന്ന കുഞ്ഞിന്റെയും അമ്മയുടെയും സ്വർണം മോഷ്‌ടാക്കൾ കവർന്നു. അഴീക്കോട് പേബസാർ സ്വദേശി ഫാത്തിമ, മകൾ ഫെമിന എന്നിവരുടെ സ്വർണമാണ് കവർന്നത്. അടുക്കള വാതിൽ തകർത്ത് എത്തിയ മോഷ്‌ടാവ്‌ ഉറങ്ങി കിടന്നിരുന്ന ഫാത്തിമയുടെയും ഫെമിനയുടെയും മൂന്നര പവൻ സ്വർണം കവരുകയായിരുന്നു.

ഇന്ന് പുലർച്ചെ മൂന്നരയോടെയാണ് സംഭവം നടന്നത്. അടുക്കള വാതിൽ തകർത്ത് അകത്തു കയറിയ മോഷ്‌ടാവ്‌ ഉറങ്ങി കിടക്കുകയായിരുന്ന ഫാത്തിമയുടെയും ഫെമിനയുടെയും മാലയും പദസരവും കവർന്നു. കവർച്ചക്കിടെ കുഞ്ഞ് ഉണർന്ന് കരഞ്ഞതോടെ മോഷ്‌ടാവ്‌ അടുക്കള വഴി ഓടി രക്ഷപെടുകയും ചെയ്‌തു.

സംഭവത്തിന് പിന്നാലെ സ്‌ഥലത്തെത്തിയ കൊടുങ്ങല്ലൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വീടിന് പരിസരത്ത് പോലീസ് നടത്തിയ തിരച്ചിലിൽ മൺവെട്ടിയും മോഷ്‌ടാവിന്റേത് എന്ന് സംശയിക്കുന്ന ചെരുപ്പുകളും കണ്ടെത്തി. അതേസമയം മോഷ്‌ടാവിനെ കുറിച്ച് സൂചനയൊന്നും കിട്ടിയിട്ടില്ല. വിരലടയാള വിദഗ്‍ധരും സ്‌ഥലത്തെത്തി പരിശോധന നടത്തി.

Read also: കാനഡയിൽ ജോലി വാഗ്‌ദാനം; കോടികളുടെ തട്ടിപ്പ്, ഓഫിസ് പൂട്ടി സംഘം മുങ്ങി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE