സർക്കാർ ജീവനക്കാരുടെ പണിമുടക്ക് നിയമവിരുദ്ധം; ശമ്പളത്തിന് അർഹതയില്ല-ഹൈക്കോടതി

പണിമുടക്കുന്നവർക്ക് സർക്കാർ ഖജനാവിൽ നിന്ന് ശമ്പളം നൽകുന്നത് ശരിയല്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. സർവീസ് ചട്ടം റൂൾ 86 പ്രകാരം പണിമുടക്ക് നിയമവിരുദ്ധമാണെന്നും കോടതി ചൂണ്ടിക്കാട്ടി

By Trainee Reporter, Malabar News
Gender discrimination
Rep. Image
Ajwa Travels

കൊച്ചി: പണിമുടക്കുന്ന സർക്കാർ ജീവനക്കാർക്ക് ശക്‌തമായ താക്കീതുമായി ഹൈക്കോടതി. സർക്കാർ ജീവനക്കാർ പണിമുടക്കുന്നത് നിയമവിരുദ്ധം ആണെന്നും, ഇത്തരം ഉദ്യോഗസ്‌ഥർക്ക്‌ എതിരെ കർശന നടപടി വേണമെന്നും ഹൈക്കോടതി വ്യക്‌തമാക്കി.

ഹൈക്കോടതി ചീഫ് ജസ്‌റ്റിസ്‌ എസ് മണികുമാർ അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിന്റേതാണ് വിധി. കഴിഞ്ഞ വർഷം സംയുക്‌ത ട്രേഡ് യൂണിയനുകൾ ആഹ്വാനം ചെയ്‌ത പണിമുടക്കിനെതിരെ തിരുവനന്തപുരം സ്വദേശി ചന്ദ്രചൂഡൻ നായർ സമർപ്പിച്ച പൊതുതാത്പര്യ ഹരജി പരിഗണിക്കവെ ആണ് കോടതിയുടെ നിരീക്ഷണം.

സർക്കാർ ജീവനക്കാർ പണിമുടക്കുന്നത് നിയമവിരുദ്ധം ആണെന്ന് പറഞ്ഞ കോടതി, പണിമുടക്കുന്നവർക്ക് ശമ്പളത്തിന് അർഹത ഇല്ലെന്നും, പണിമുടക്കുന്നവർക്ക് സർക്കാർ ശമ്പളം നൽകുന്നത് പണിമുടക്കിനെ പ്രോൽസാഹിപ്പിക്കുമെന്നും വ്യക്‌തമാക്കി.

പണിമുടക്കുന്നവർക്ക് സർക്കാർ ഖജനാവിൽ നിന്ന് ശമ്പളം നൽകുന്നത് ശരിയല്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. സർവീസ് ചട്ടം റൂൾ 86 പ്രകാരം പണിമുടക്ക് നിയമവിരുദ്ധമാണെന്നും കോടതി ചൂണ്ടിക്കാട്ടി. പണിമുടക്കുന്ന ജീവനക്കാർക്ക് ശമ്പളം അനുവദിച്ചതിനെ നേരത്തെയും കോടതി വിമർശിച്ചിരുന്നു.

Most Read: കൂട്ട പിരിച്ചുവിടലിന് ഒരുങ്ങി ആമസോൺ; 18,000 ജീവനക്കാർ പുറത്തേക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE