പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു

By News Desk, Malabar News
MalabarNews_hishaam
ഹിഷാം

മയ്യില്‍: ചമയം വസ്‍ത്രാലയം ഉടമ പിപി ഹംസകുട്ടിയുടെ മകന്‍ ഹിഷാം മുങ്ങി മരിച്ചു. ഇരിവാപ്പുഴ നമ്പ്രത്ത് പുഴയില്‍ കുളിക്കാനിറങ്ങിയപ്പോഴാണ് വിദ്യാര്‍ഥിയായ ഹിഷാം(18) മുങ്ങിമരിച്ചത്. പ്ളസ് ടു കഴിഞ്ഞ ഹിഷാം നീറ്റ് പരീക്ഷക്കായി തയാറെടുക്കുകയായിരുന്നു.

ഇന്നലെ വൈകിട്ട് 5.45ഓടെ മുനമ്പ് പാലത്തിന് സമീപമാണ് അപകടം. വീട്ടുകാരുള്‍പ്പടെ ആറോളം പേരോടൊപ്പം കുളിക്കാൻ ഇറങ്ങിയതായിരുന്നു നിഷാം. ഇതിനിടെ നീന്തലറിയാത്ത ഹിഷാം ഒഴുക്കില്‍പെട്ടു. കൂടെയുള്ളവര്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. നാട്ടുകാര്‍ നടത്തിയ തിരച്ചലില്‍ ഹിഷാമിനെ കണ്ടെത്തി മയ്യിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയ മൃതദേഹം പോസ്‌റ്റ്‌മോര്‍ട്ടത്തിന് ശേഷം ഇന്ന് ഇരിവാപ്പുഴ നമ്പ്രം ഖബര്‍സ്‌ഥാനില്‍ സംസ്‌കരിക്കും. അമ്മ: മറിയ. സഹോദരങ്ങള്‍: ഹിബ ഫാത്തിമ, ഹന ഫാത്തിമ.

Malabar News: മലപ്പുറത്ത് തെരുവുനായ ആക്രമണം; അഞ്ച് പേര്‍ക്ക് പരുക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE